Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഹൈസ്കൂള്‍ കോളേജ് ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു

ജോസ് മാളേയ്ക്കല്‍ Published on 26 June, 2019
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഹൈസ്കൂള്‍ കോളേജ് ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും കോളേജില്‍നിന്നും ഗ്രാജ്വേറ്റുചെയ്ത  യുവതീയുവാക്കന്മാരെ ആദരിച്ചു. ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയെതുടര്‍ന്നാണ് ഹൈസ്കൂള്‍/കോളേജ് ഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു പ്രത്യേക പ്രാര്‍ത്ഥനകളും അëഗ്രഹപ്രഭാഷണവും നടത്തിയത്. കോളേജ്-യൂണിവേഴ്‌സിറ്റികളില്‍നിന്നായി ഉന്നതബിരുദം കരസ്ഥമാക്കിയവരും, ഹൈസ്കൂളില്‍നിന്നും ഡിപ്ലോമ നേടിയവരും ആണ് അനുമോദനത്തിനര്‍ഹരായത്. ഗ്രാജുവേറ്റ്‌സിന് പള്ളിയുടെ വക പാരിതോഷികം നല്‍കി ആദരിച്ചു.

അതോടൊപ്പം ഈ വര്‍ഷം മതബോധനസ്കൂളിലെ പ്രീ കെ മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളില്‍നിന്നും ബെസ്റ്റ് സ്റ്റുഡന്റ്‌സ് ആയും, സമ്പൂര്‍ണ ഹാജര്‍ നേടിയും മാതൃകയായവരേയും ആദരിക്കുകയുണ്ടായി. പന്ത്രണ്ടാം ക്ലാസിലെ ബെസ്റ്റ് സ്റ്റുഡന്റ് ആയ ആന്‍സ് മരിയ തങ്കച്ചന് ജോസഫ് കാഞ്ഞിരക്കാട്ടിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ഡോ. ജോസിന്‍ ജയിംസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 500 ഡോളര്‍ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മതാധ്യാപകനായ ജോസഫ് ജയിംസ് നല്‍കി ആദരിച്ചു.

2018- 2019 ലെ എസ്. എ. റ്റി പരീക്ഷയില്‍ സി. സി. ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഉന്നതവിജയം നേടിയ ഗ്ലോറിയ സക്കറിയാസ്, രേഷ്മാ ഡേവീസ് എന്നിവര്‍ക്ക് എസ്. എം. സി. സി. നല്കുന്ന കാഷ് അവാര്‍ഡുകള്‍ എസ്. എം. സി. സി. ഫിലാഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി മിറ്റത്താനി നല്‍കി ആദരിച്ചു.

സി. സി. ഡി. ന്യൂസ് ലെറ്റര്‍ ഡിസൈന്‍ ചെയ്തു പ്രസിദ്ധീകരിച്ചതിന് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ ജാനീസ് ജയ്‌സണ്‍, ആന്‍ഡ്രിയാ വര്‍ക്കി എന്നിവരെയും, കഴിഞ്ഞ വര്‍ഷത്തെ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഭംഗിയായി കോര്‍ഡിനേറ്റു ചെയ്തതിന് ആന്‍ എബ്രാഹമിനെയും, നേതൃപാടവം പ്രകടമാക്കിയതിന് അനിക്‌സ് ബിëവിനെയും തദവസരത്തില്‍ പാരിതോഷികം നല്‍കി ആദരിക്കുകയുണ്ടായി.

ഇടവക വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ ബിനു പോള്‍, സജി സെബാസ്റ്റ്യന്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്ടേസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, മതാധ്യാപകര്‍   എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: ജോസ് തോമസ്

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഹൈസ്കൂള്‍ കോളേജ് ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഹൈസ്കൂള്‍ കോളേജ് ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഹൈസ്കൂള്‍ കോളേജ് ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഹൈസ്കൂള്‍ കോളേജ് ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഹൈസ്കൂള്‍ കോളേജ് ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഹൈസ്കൂള്‍ കോളേജ് ഗ്രാജ്വേറ്റ്‌സിനെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക