Image

ബിനോയ് കോടിയേരിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്ന് അറിയാം

കല Published on 27 June, 2019
ബിനോയ് കോടിയേരിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്ന് അറിയാം

ബീഹാറി സ്വദേശിനിയായ യുവതിയെ വഞ്ചിച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. മുന്‍കൂര്‍ ജാമ്യാം ലഭിച്ചില്ലെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. 
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് വിധി. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് നേരത്തെ ബിനോയിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.  പോലീസിന്  നല്‍കിയ മൊഴിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ യുവതി ബിനോയ്ക്ക് അയച്ച പരാതിയില്‍ വിവാഹം ചെയ്തുവെന്നാണ് പറയുന്നത്. ഇത് തമ്മിലുള്ള വൈരുദ്ധ്യമാണ് ചൂണ്ടിക്കാണിക്കുന്നത്. 
എന്നാല്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും അതിന് ബിനോയിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ട് എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ബലാല്‍സംഗക്കുറ്റം ചുമത്താനാകില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചേക്കും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക