Image

ആന്തൂര്‍ വിഷയത്തില്‍ തനിക്ക് പരാതി ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ.ടി ജലീല്‍

കല Published on 27 June, 2019
ആന്തൂര്‍ വിഷയത്തില്‍ തനിക്ക് പരാതി ലഭിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് മന്ത്രി കെ.ടി ജലീല്‍
ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ പരാതി നേരത്തെ തനിക്ക് ലഭിച്ചിരുന്നുവെന്ന് മന്ത്രി കെ.ടി ജലീല്‍. ജെയിംസ് മാത്യു എം.എല്‍.എയാണ് പരാതി നല്‍കാന്‍ സാജനെ സഹായിച്ചതെന്നും ജലീല്‍ വ്യക്തമാക്കി. സാജന് നേരിട്ട പ്രശ്നങ്ങളില്‍ ആന്തൂര്‍ നഗരസഭയും നഗരസഭ അധ്യക്ഷയും ഉത്തരവാദികളാണെന്നും ഇക്കാര്യം മന്ത്രിക്ക് താന്‍ ഇടപെട്ട് പരാതിയായി നല്‍കിയിരുന്നുവെന്നും ജെയിംസ് മാത്യു എം.എല്‍.എ കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ നല്‍കിച്ച പരാതി എം.വി ഗോവിന്ദന്‍ മന്ത്രിയുടെ സ്റ്റാഫുകളെ ബന്ധപ്പെട്ട് മുക്കുകയായിരുന്നു എന്നുമാണ് ജെയിംസ് മാത്യു ആരോപിച്ചത്. 
എന്നാല്‍ സാജന്‍റെ പരാതി ലഭിച്ചപ്പോള്‍ തന്നെ അതില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി മന്ത്രി പറഞ്ഞു. 
എന്നാല്‍ ഈ വിഷയത്തില്‍ തന്‍റെ സ്റ്റാഫുകളില്‍ എം.വി ഗോവിന്ദന്‍ ഇടപെട്ടോ എന്ന കാര്യം അറിയില്ലെന്നും ജലീല്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ച ചൂണ്ടിക്കാണിക്കുന്നതായിരുന്നു തനിക്ക് ലഭിച്ച പരാതിയെന്നും ജലീല്‍ വ്യക്തമാക്കി. 
ആന്തൂര്‍ വിഷയത്തില്‍ നഗരസഭ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ കണ്ണൂരിലെ ജയരാജന്‍ ലോബി നീങ്ങുമ്പോള്‍ ശ്യാമളയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് ഭര്‍ത്താവ് എം.വി ഗോവിന്ദനും കോടിയേരിയും. ഇതിന്‍റെ പേരില്‍ സിപിഎമ്മില്‍ വലിയ വിഭാഗീയ സംഘര്‍ഷം തന്നെയാണ് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക