Image

സിംഹം പിടിമുറുക്കുന്നു. ജയിലിലേക്ക് കൊടിസുനിയെയും ഷാഫിയെയും വിളിച്ചര്‍ കുടുംങ്ങും

കല Published on 27 June, 2019
സിംഹം പിടിമുറുക്കുന്നു. ജയിലിലേക്ക് കൊടിസുനിയെയും ഷാഫിയെയും വിളിച്ചര്‍ കുടുംങ്ങും

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടി സുനിയും മുഹമ്മദ് ഷാഫിയും ഫോണ്‍ ഉപയോഗിച്ച കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകും. ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കൊടി സുനിയില്‍ നിന്ന് ഒരു ഫോണും, മുഹമ്മദ് ഷാഫിയില്‍ നിന്ന് രണ്ട് ഫോണും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് കോഴിക്കോട് ജയിലില്‍ നിന്ന് ഇവരെ പൂജപ്പര സെന്‍ട്രെല്‍ ജയലിലേക്ക് മാറ്റി. 
ഋഷിരാജ് സിങ്ങ് സ്ഥാനമേറ്റതിനു ശേഷമുള്ള പരിശോധനയില്‍ ഇതുവരെ 32 ഫോണുകള്‍ വിവിധ ജയിലുകളില്‍ നിന്ന് കണ്ടെടുത്തു. 
രാഷ്ട്രീയ തടവുകാര്‍ക്കാണ് ഫോണും ലഹരിമരുന്നും സുലഭമായി ലഭിക്കുന്നത്. ജയലില്‍ കിടന്നുകൊണ്ട് കൊടിസുനിയും ഷാഫിയും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുവെന്നാണ് ഋഷിരാജ് സിങ്ങിന്‍റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഇവരെ വിളിച്ചവര്‍ ആരൊക്കെ എന്ന നിലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഋഷിരാജ് സിങ്ങ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് 20ന് കൊടി സുനി ജയിലില്‍ നിന്നും സ്വര്‍ണ വ്യവസായി വിളിച്ച് കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തിയതിന്‍റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഇതോടെയാണ് റെയ്ഡുകള്‍ കര്‍ശനമാക്കിയത്. 
രാഷ്ട്രീയ ഉന്നതരും ഈ വിഷയത്തില്‍ കുടുങ്ങുമെന്നാണ് സൂചനകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക