Image

രാഷ്ട്രീയത്തിനിടയില്‍ സുരേഷ് ഗോപി അടുത്ത മാസം വീണ്ടും വെള്ളിത്തിരയിലേക്ക്

കല Published on 27 June, 2019
രാഷ്ട്രീയത്തിനിടയില്‍ സുരേഷ് ഗോപി അടുത്ത മാസം വീണ്ടും വെള്ളിത്തിരയിലേക്ക്
തൃശ്ശൂരില്‍ ലോക്സഭാ സ്ഥാനാര്‍ഥിയായി മത്സരിച്ചതോടെ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് സുരേഷ് ഗോപി ശ്രദ്ധേയനായിരുന്നു. ഇപ്പോഴിതാ വലിയ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നു. തമിഴ് സിനിമയായ തമിഴരശന്‍ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ മടങ്ങി വരവ്. വിജയ് ആന്‍റണി നായകനാകുന്ന ചിത്രത്തില്‍ മികച്ച പ്രതിനായക വേഷമാണ് സുരേഷ് ഗോപിക്ക്. ജൂലൈ പകുതിയില്‍ ചിത്രം തീയറ്ററുകളിലെത്തും. മുഴുനീള ആക്ഷന്‍ ചിത്രമാണിത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഒരു സുരേഷ് ഗോപി ചിത്രം തീയറ്ററുകളിലത്തുന്നത്. 
ഇതിനു ശേഷം സത്യന്‍ അന്തിക്കാടിന്‍റെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും സുരേഷ് ഗോപി അഭിനയിക്കും. സുരേഷ് ഗോപിയും ശോഭനയും നസ്റിയയുമാണ് ചിത്രത്തിലെ താരങ്ങള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക