Image

തിരുവനന്തപുരത്ത്‌ വീട്ടില്‍ വന്‍ മോഷണം; 100 പവനും, 25000 രൂപയും മോഷണം പോയി

Published on 29 April, 2012
തിരുവനന്തപുരത്ത്‌ വീട്ടില്‍ വന്‍ മോഷണം; 100 പവനും, 25000 രൂപയും മോഷണം പോയി
തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട്ടുള്ള വീട്ടില്‍ വന്‍ മോഷണം. 100 പവന്റെ സ്വര്‍ണവും 25,000 രൂപയുമാണ്‌ മോഷണം പോയി. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12 മണിക്കും അഞ്ചിനും ഇടയിലാണ്‌ മോഷണം. വീടിന്റെ പിന്നിലത്തെ വാതില്‍ തകര്‍ത്താണ്‌ മോഷണം. മൂന്നംഗ സംഘമാണ്‌ മോഷണത്തിന്‌ പിന്നിലെന്നാണ്‌ സൂചന. ഡോഗ്‌ സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സംഭവ സ്ഥലത്തെത്തി തെളിവെടുത്തു. സിറ്റി പോലീസ്‌ കമ്മീഷണര്‍ അടക്കമുള്ള ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സിറ്റി പോലീസ്‌ കമ്മീഷണറിന്റെ ഓഫീസിന്‌ തൊട്ടടുത്താണ്‌ കവര്‍ച്ച നടന്ന വീട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക