Image

യു.ഡി.എഫ്‌ നല്‍കിയ നക്കാപ്പിച്ച മടക്കി നല്‍കും: എം.വി. രാഘവന്‍

Published on 29 April, 2012
യു.ഡി.എഫ്‌ നല്‍കിയ നക്കാപ്പിച്ച മടക്കി നല്‍കും: എം.വി. രാഘവന്‍
തിരുവനന്തപുരം: യു.ഡി.എഫ്‌ നല്‍കിയ ബോര്‍ഡ്‌-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മടക്കി നല്‍കാന്‍ ആലോചിക്കുകയാണെന്ന്‌ സി.എം.പി നേതാവ്‌ എം.വി. രാഘവന്‍ പറഞ്ഞു. അവര്‍ തന്ന നക്കാപ്പിച്ച ആവശ്യമില്ല. കടുത്ത അവഗനനയാണ്‌ തങ്ങള്‍ നേരിടുന്നത്‌. ഇതു സംബന്ധിച്ച്‌ നാളെ മുഖ്യമന്ത്രിക്ക്‌ കത്ത്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ആസൂത്രണ ബോര്‍ഡ്‌ അംഗത്വം ഒഴിച്ചാല്‍ പ്രധാനപ്പെട്ട സ്ഥാനങ്ങളൊന്നും തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല. സുപ്രധാനമായ കാര്യങ്ങളില്‍ പാര്‍ട്ടിയുടെ അഭിപ്രായം ചോദിക്കുന്നില്ലെന്നും സി.എം.പി ആരോപിക്കുന്നു. യു.ഡി.എഫ്‌ വിടുന്ന കാര്യം തല്‍ക്കാലം ആലോചിച്ചിട്ടില്ലെന്നും എം.വി.ആര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക