Image

റോഡരികില്‍ ഉറങ്ങിയ കുട്ടികള്‍ കാറിടിച്ച്‌ മരിച്ചു; നാട്ടുകാര്‍ ഡ്രൈവറെ അടിച്ചു കൊന്നു

Published on 27 June, 2019
റോഡരികില്‍ ഉറങ്ങിയ കുട്ടികള്‍ കാറിടിച്ച്‌ മരിച്ചു; നാട്ടുകാര്‍ ഡ്രൈവറെ അടിച്ചു കൊന്നു

പട്‌ന: അമിത വേഗതയിലോടിച്ച കാറിടിച്ച്‌മൂന്ന്‌ കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന്‌ അക്രമാസക്തരായ നാട്ടുകാര്‍ ഡ്രൈവറെ മര്‍ദിച്ച്‌ കൊലപ്പെടുത്തി. പട്‌നയിലെ കുംറാറിലാണ്‌ സംഭവം. കാര്‍ ഡ്രൈവര്‍ സൗരവ്‌ ഗാംഗുലിയാണ്‌ കൊല്ലപ്പെട്ടത്‌. ഇയാള്‍ക്കൊപ്പം യാത്ര ചെയ്‌തിരുന്നയാള്‍ക്ക്‌ മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ട്‌.

വ്യാഴാഴ്‌ച പുലര്‍ച്ചെ സഖിയുല്‍ ഹഖ്‌ ചേരിക്കടുത്തായി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക്‌ എക്‌സ്‌.യു.വി 500 എന്ന കാര്‍ നിയന്ത്രണംവിട്ട്‌ പാഞ്ഞു കയറുകയായിരുന്നു. തൊട്ടടുത്ത വൈദ്യുത പോസ്റ്റിലിടിച്ചാണ്‌ കാര്‍ നിന്നത്‌.

ഹലേന്ദ്ര മഞ്‌ജി(11), രോഹിത്‌ മഞ്‌ജി(9) രാജു മഞ്‌ജി(11) മനീഷ്‌ മഞ്‌ജി(11) എന്നീ കുട്ടികളാണ്‌ മരിച്ചത്‌. പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്‌.

ഡ്രൈവറുടെ അശ്രദ്ധയാണ്‌ അപകടകാരണമെന്നും വാഹനം ഓടിക്കുന്നതിനിടെ ഇയാള്‍ ഉറങ്ങിപ്പോയതാണ്‌ അപകടത്തിനിടയാക്കിയതെന്നും  പൊലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക