Image

മമ്മൂട്ടിയുടെ പതിനെട്ടാം പടി: ട്രെയിലർ ഇന്നെത്തും

Published on 27 June, 2019
മമ്മൂട്ടിയുടെ പതിനെട്ടാം പടി: ട്രെയിലർ ഇന്നെത്തും
വ്യത്യസ്തമായ ലുക്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്ന പതിനെട്ടാം പടിയുടെ ട്രെയിലര്‍ ഇന്നെത്തും.ചിത്രത്തിന്റെ ട്രെയിലര്‍ യുവനടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുറത്തുവിടുന്നത്. ഇന്ന് ഏഴു മണിക്ക് നടന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്യുന്നത് .ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന യൂണിവേഴ്‌സിറ്റി പ്രഫസര്‍ ആയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തേ തന്നെ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പ്രശസ്ത തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പതിനട്ടാം പടി. ശങ്കര്‍ തന്നെയാണ് തിരക്കഥയും. ആദ്യ ചിത്രം കേരള കഫേയായിരുന്നു. പുറമെ ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്‌റ്റോറി എന്നീ സിനിമകള്‍ക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.

ചിത്രത്തില്‍ ഇതിവൃത്തമായി വരുന്നത് ഇന്നത്തെ കേരള സമൂഹം അത്യാവശ്യമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണ് .15 തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്‍പ്പെടെ 65 പുതുമുഖ അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ആര്യ, രാജീവ് പിള്ള എന്നിവര്‍ അതിഥി താരങ്ങളായി എത്തും. അഹാന കൃഷ്ണകുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, ലാലു അലക്‌സ്, നന്ദു, മനോജ് കെ ജയന്‍, മാലാ പാര്‍വ്വതി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.18,000 പേരില്‍ നിന്ന് ഓഡിഷനും ഏഴ് ദിവസത്തെ ക്യാമ്ബും കഴിഞ്ഞാണ് 65 പുതുമുഖങ്ങളെ തെരഞ്ഞെടുത്തത്. എആര്‍ റഹ്മാന്റെ സഹോദരീ പുത്രന്‍ കാഷിഫും നവാഗതനായ പ്രശാന്തും ചേര്‍ന്നാണ് സംഗീത സംവിധാനം. വിജയ് യേശുദാസും സിത്താരയും പാടിയതടക്കം ആകെ ഏഴ് പാട്ടുകളുണ്ട് ചിത്രത്തില്‍.ഫാമിലി ത്രില്ലറായ ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലെത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക