Image

ആരാധകരെ ഞെട്ടിച്ച്‌ വിജയ്‌സേതുപതി: ലാഭത്തില്‍ മക്കള്‍ സെല്‍വന്‍ പാക്കിരി

Published on 27 June, 2019
ആരാധകരെ ഞെട്ടിച്ച്‌ വിജയ്‌സേതുപതി: ലാഭത്തില്‍ മക്കള്‍ സെല്‍വന്‍ പാക്കിരി
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ പുതിയ ലുക്കാണ് ആരാധകരുടെ ചര്‍ച്ചാവിഷയം. ദേശീയ പുരസ്‌കാര ജേതാവ് ജാനനാഥന്‍ സംവിധാനം ചെയ്യുന്ന ലാഭം എന്ന ചിത്രത്തില്‍ പാക്കിരിയെന്ന കര്‍ഷക നേതാവായാണ് സേതുപതി എത്തുന്നത്. താടിയും മുടിയും നീട്ടിയുളള വിജയ് സേതുപതിയുടെ ക്യാരക്ടര്‍ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ദേശീയ പുരസ്‌കാര ജേതാവ് എസ്പി ജ്ഞാനനാദന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാഭം. ഒരിടവേളയ്ക്ക് ശേഷം ശ്രുതി ഹാസന്‍ തമിഴില്‍ തിരിച്ചെത്തുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ജഗപതി ബാബു വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ കലൈയരസനും പ്രധാന കഥാപാത്രമായി എത്തുന്നു. പാക്കിരി എന്നാണ് ലാഭത്തില്‍ വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. കര്‍ഷക കൂട്ടായ്മയുടെ നേതാവായിട്ടാണ് നടന്‍ എത്തുന്നത്. വേറിട്ട ഗെറ്റപ്പുകളില്‍ മക്കള്‍സെല്‍വന്‍ ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് അറിയുന്നത്.ഡി ഇമാനാണ് സിനിമയ്ക്ക് സംഗീതമൊരുക്കുന്നത്. ഇയര്‍ക്കൈ,പേരാണ്‍മൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എസ് പി ജ്ഞാനനാഥന്‍. മുന്‍പ് വിജയ് സേതുപതിക്കൊപ്പം പുറമ്പോക്കു എങ്കിര പൊതുവുടമൈ എന്നൊരു ചിത്രവും സംവിധായകന്‍ ഒരുക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക