Image

അഡ്വക്കേറ്റ് പ്രദീപൻ മഞ്ഞോടിയുടെ വാദം നാളെ തുടങ്ങുന്നു : കക്ഷി അമ്മിണിപ്പിള്ള നാളെ തിയേറ്ററുകളിലേക്ക്

Published on 27 June, 2019
അഡ്വക്കേറ്റ് പ്രദീപൻ മഞ്ഞോടിയുടെ വാദം നാളെ തുടങ്ങുന്നു : കക്ഷി അമ്മിണിപ്പിള്ള നാളെ തിയേറ്ററുകളിലേക്ക്
കാത്തിരിപ്പിനൊടുവില്‍ പ്രദീപന്‍ മഞ്ഞോടിയുടെ വാദം നാളെ തിയേറ്ററുകളിലേക്ക്. ആസിഫ് അലി വക്കീല്‍ വേഷത്തില്‍ എത്തുന്ന 160/18 കക്ഷി അമ്മിണി പിള്ള നാളെ എത്തുന്നു. പ്രദീപന്‍ മഞ്ഞോടിയെന്ന കഥാപാത്രമായാണ് ആസിഫ് ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ ദില്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫിന് പുറമെ ബേസില്‍ ജോസഫ് , അഹമ്മദ് സിദ്ധിഖ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തും. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ നിര്‍മ്മിക്കുന്നത് ഈ ചിത്രത്തില്‍ അശ്വതി മനോഹരന്‍,ഷിബില എന്നിവര്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വക്കീല്‍ പണിക്ക് പുറമെ പ്രാദേശിക രാഷ്ട്രീയത്തില്‍ തന്റെ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന കഥാപാത്രമായാണ് പ്രദീപന്‍ മഞ്ഞോടി ചിത്രത്തില്‍. നാളെ രാഷ്ട്രയത്തില്‍ ഉന്നത പദവി ലഭിക്കുമെന്ന വിശ്വാസത്തില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രദീപന് പറയത്തക്ക കേസെ്‌സാന്നുമില്ല.എങ്ങനെയെങ്കിലും പയറ്റി തെളിയാന്‍ അവസരത്തിനായി നില്‍ക്കുമ്പോള്‍ വക്കീല്‍ കൂടിയായ സുഹൃത്ത് ഷംസു വഴി ഒരു പെറ്റി കേസ്‌സ് പ്രദീപന് ലഭിക്കുന്നത്.അങ്ങനെ ചെറുപ്പക്കാരനായ അമ്മിണിപ്പിള്ളയുടെ വക്കാലത്ത് പ്രദീപ് ഏറ്റേടുക്കുന്നു. വെറും നിസ്‌സാരമായ ആ കേസ്, പ്രദീപ് തന്റെ താല്പര്യത്തിനായി മറ്റൊരു രുപഭാവം നല്കി ഒരു വിവാദത്തില്‍ ബോധപൂര്‍വ്വം എത്തിക്കുന്നു.അതോടെ ഈ കേസും പ്രദീപും ചര്‍ച്ചാവിഷയമാവുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു.

അനിമേഷന്‍ ഡയറക്ടറും വിഷ്വല്‍ ഇഫ്കറ്റ് ക്രീയേറ്റീവ് ഡയറക്ടരുമാര ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രദീപായി ആസിഫ് അലിയും അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ധിഖും അഭിനയിക്കുന്നു. നിമിഷയായി പുതുമുഖം അശ്വതി മനോഹരനും ഷംസുവായി ബേയ്‌സില്‍ ജോസഫും പ്രകാശനായി സുധീഷും വേഷമിടുന്നു.സനിലേഷ് ശിവന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുല്‍ രമേശ് നിര്‍വ്വഹിക്കുന്നു.,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണ്‍എന്നിവരുടെ വരികള്‍ക്ക് എബി സാം, അരുണ്‍ മുരളിധരര്‍ എന്നിവര്‍ സംഗീതം പകരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക