Image

വാ​യ്പാ തി​രി​ച്ച​ട​വി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

Published on 27 June, 2019
വാ​യ്പാ തി​രി​ച്ച​ട​വി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
കൊ​ച്ചി: വാ​യ്പാ തി​രി​ച്ച​ട​വി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഏ​ലൂ​ർ വി.​ജെ. ജോ​സാ​ണ് മ​രി​ച്ച​ത്. 

മ​ക​ന്‍റെ പേ​രി​ലു​ള്ള വാ​ഹ​ന​വാ​യ്പ കു​ടി​ശി​ക​യ്ക്കാ​യി ബാ​ങ്കു​കാ​ർ വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ എ​ത്തി ജോ​സു​മാ​യി ച​ർ​ച്ച ന​ട​ത്ത​വെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. 

മൂ​ന്നു ത​വ​ണ​ത്തെ കു​ടി​ശി​ക മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും ജോ​സു​മാ​യി ഇ​വ​ർ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക