Image

കൊ​ടി സു​നി​യു​ടെ ഭീ​ഷ​ണി: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ​രാ​തി ന​ൽ​കി

Published on 27 June, 2019
കൊ​ടി സു​നി​യു​ടെ ഭീ​ഷ​ണി: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ​രാ​തി ന​ൽ​കി
ദോ​ഹ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി കൊ​ടി സു​നി ജ​യി​ലി​ൽ​നി​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ കോ​യി​ശേ​രി മ​ജീ​ദ് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ പ​രാ​തി ന​ൽ​കി. കൊ​ടി സു​നി​യി​ൽനി​ന്ന് വ​ധ​ഭീ​ഷ​ണി ഉ​ണ്ടെ​ന്നും ത​നി​ക്കും കു​ടും​ബ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. 

ക​ഴി​ഞ്ഞ മാ​സം 23നാ​യി​രു​ന്നു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഖ​ത്ത​റി​ല്‍ ത​ന്‍റെ ഏ​ജ​ന്‍റ് കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ന്ന സു​നി​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രാ​ഴ്ച​യ്ക്ക​കം വീ​ട് ആ​ക്ര​മി​ക്കു​മെ​ന്നു​മാ​ണ് സു​നി​യു​ടെ ഭീ​ഷ​ണി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക