Image

തൃശൂര്‍ പൂരം: വിസ്മയം വിരിയിച്ച് സാമ്പിള്‍ വെടിക്കെട്ട്

Published on 29 April, 2012
തൃശൂര്‍ പൂരം: വിസ്മയം വിരിയിച്ച് സാമ്പിള്‍ വെടിക്കെട്ട്
തൃശൂര്‍: മാനത്ത് വര്‍ണവും വിസ്മയവും ഒരുപോലെ വിരിയിച്ച് തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് നടന്നു. പാറമേക്കാവ് വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തീ കൊളുത്തിയത്. തുടര്‍ന്ന് തിരുവമ്പാടി വിഭാഗവും ആകാശത്ത് ദൃശ്യവിന്യാസമൊരുക്കി. സാമ്പിള്‍ വെടിക്കെട്ട് നടക്കുന്നതിനാല്‍ തൃശൂരില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഒരുക്കിയിരുന്നു. മഴ പെയ്യുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വന്‍ ജനസഞ്ചയമാണ് വെടിക്കെട്ടിന് സാക്ഷ്യം വഹിക്കാന്‍ തേക്കിന്‍കാട് മൈതാനിയിലെത്തിയത്. മെയ് ഒന്നിനാണ് തൃശൂര്‍ പൂരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക