Image

മല്‍സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കും: കെ.വി. തോമസ്

Published on 29 April, 2012
മല്‍സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ പ്രതിസന്ധി പരിഹരിക്കും: കെ.വി. തോമസ്
കൊച്ചി: മണ്ണെണ്ണ ആവശ്യമുള്ള മല്‍സ്യത്തൊഴിലാളികളുടെ സെന്‍സസ് എടുത്ത് കേന്ദ്രത്തെ അറിയിച്ചാല്‍ അവര്‍ക്കുള്ള മണ്ണെണ്ണ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുെമന്ന് കേന്ദ്രമന്ത്രി കെ.വി. തോമസ്. ഈ വിഹിതത്തില്‍ നിന്ന് സംസ്ഥാനത്തെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകും. ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

റേഷന്‍കടകള്‍ വഴി ഗോതമ്പ് വിതരണം ചെയ്യാത്തത് സംബന്ധിച്ച് പരിശോധിക്കേണ്ടതും നിലപാട് മാറ്റേണ്ടതും സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് ഗോതമ്പ് ആട്ടയാക്കി സിവില്‍സപ്ലൈസ് കോര്‍പറേഷന്‍ വഴി വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക