Image

സര്‍വകലാശാല ഭൂമിദാനം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുരളീധരന്‍

Published on 29 April, 2012
സര്‍വകലാശാല ഭൂമിദാനം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുരളീധരന്‍
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാന വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ എംഎല്‍എ. സര്‍വകലാശാലയുടെ തലപ്പത്ത് ചില പെരുങ്കള്ളന്‍മാര്‍ ഇരിക്കുന്നുവെന്നത് സത്യമാണ്. സര്‍വകലാശാല വിസി തന്നെ സംശയത്തിന്റെ നിഴലിലാണ്. ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമേ സത്യാവസ്ഥ പുറത്തു വരികയുള്ളൂ. ഇക്കാര്യത്തില്‍ ദാക്ഷിണ്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാന്‍ കത്തെഴുതിയ ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക