Image

കലക്ടര്‍ സുരക്ഷിതന്‍; ഇനി ചര്‍ച്ചയ്ക്കില്ലെന്ന് മധ്യസ്ഥര്‍

Published on 29 April, 2012
കലക്ടര്‍ സുരക്ഷിതന്‍; ഇനി ചര്‍ച്ചയ്ക്കില്ലെന്ന് മധ്യസ്ഥര്‍
റായ്പൂര്‍:  മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഛത്തീസ്ഗഡിലെ സുഖ്മ ജില്ലാ കലക്ടര്‍ അലക്‌സ് പോള്‍ മേനാന്‍ സുരക്ഷിതനാണെന്ന് മാവോയിസ്റ്റുകളുടെ മധ്യസ്ഥരായ ബി.ഡി. ശര്‍മ, പ്രഫ. ജി. ഹര്‍ഗോപാല്‍ എന്നിവര്‍ അറിയിച്ചു.  ടാഡ്‌മെട്‌ല വനത്തില്‍ മാവോയിസ്റ്റുകളുമായി കൂടിക്കാഴ്ച നടത്തി തിരിച്ചെത്തിയ ശേഷമാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്. 

അതേസമയം, മാവോയിസ്റ്റുകളുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നും മാവോയിസ്റ്റുകളുടെ ഉപാധികള്‍ സര്‍ക്കാരിന്റെ മധ്യസ്ഥരുടെ മുന്‍പാകെ മാത്രമേ  അറിയിക്കുകയുള്ളൂവെന്നും ബി.ഡി.ശര്‍മ പറഞ്ഞു.കലക്ടറുടെ മോചനം വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മധ്യസ്ഥര്‍ വ്യക്തമാക്കി. 

സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ ധരിപ്പിക്കാനാണ് ബി.ഡി. ശര്‍മയും ജി. ഹര്‍ഗോപാലും മാവോയിസ്റ്റുകളെ കണ്ടത്. കൂടിക്കാഴ്ചയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് സൂചന.

കഴിഞ്ഞ 21ന് ആണു കലക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. ജയിലിലുള്ള രണ്ടു വനിതകളുള്‍പ്പെടെ 17 മാവോയിസ്റ്റുകളുടെ മോചനം, ബസ്തര്‍ മേഖലയില്‍നിന്നു സുരക്ഷാ സൈനികരുടെ പിന്‍മാറ്റം എന്നീ ആവശ്യങ്ങളാണു മാവോയിസ്റ്റുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക