Image

വിരമിച്ചതിന് ശേഷം പ്രതിഭാ പാട്ടീല്‍ ആത്മകഥയെഴുതാന്‍ ഒരുങ്ങുന്നു

Published on 29 April, 2012
വിരമിച്ചതിന് ശേഷം പ്രതിഭാ പാട്ടീല്‍ ആത്മകഥയെഴുതാന്‍ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തു നിന്നും വിരമിച്ചതിന് ശേഷം പ്രതിഭാപാട്ടീല്‍ ആത്മകഥയെഴുതാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈയിലാണ് പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിസ്ഥാനത്തു നിന്നും വിരമിക്കുക. ഇതിനുശേഷം ആത്മകഥാ രചനയില്‍ മുഴുകാനാണ് പ്രതിഭയുടെ ആലോചന. 

ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയാണ് പ്രതിഭാ പാട്ടീല്‍. ഇക്കൊല്ലം പ്രതിഭയുടെ പൊതുജീവിതത്തിന്റെ അമ്പതാം വര്‍ഷം കൂടിയാണ്. 1962 ല്‍ മഹാരാഷ്ട്രയിലെ ജല്‍ഗാവ് സിറ്റി മണ്ഡലത്തില്‍ നിന്നാണ് പ്രതിഭ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭാംഗമാകുന്നത്. തുടര്‍ന്ന് എദ്‌ലാബാദില്‍ നിന്നും നാല് തവണ അവര്‍ തുടര്‍ച്ചയായി നിയമസഭയിലേക്ക് വിജയിച്ചു. 1985 ല്‍ രാജ്യസഭയിലേക്കും തുടര്‍ന്ന് 1991 ലെ പൊതുതെരഞ്ഞെടുപ്പില്‍ അമരാവതി മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

പൊതുജീവിതത്തിലെ സമഗ്രചിത്രം പ്രതിപാദിക്കുന്ന തരത്തില്‍ ആത്മകഥയെഴുതാനാണ് പ്രതിഭാ പാട്ടീല്‍ ആലോചിക്കുന്നതെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക