Image

ആക്ഷേപങ്ങള്‍ ഏറെ വേദനിപ്പിച്ചു: രാഷ്ട്രപതി

Published on 29 April, 2012
ആക്ഷേപങ്ങള്‍ ഏറെ വേദനിപ്പിച്ചു: രാഷ്ട്രപതി
ന്യൂദല്‍ഹി: കരസേനാ മേധാവിയും സര്‍ക്കാറും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഇത്തരം കാര്യങ്ങള്‍ വളരെ സംയമനത്തോടെയാണ് കൈകാര്യംചെയ്യേണ്ടിയിരുന്നതെന്നും രാഷ്ട്രപതി പ്രതിഭ പാട്ടീല്‍. എന്നാല്‍, ഈ വിഷയത്തില്‍ സര്‍ക്കാറുമായോ സൈനിക ഓഫിസര്‍മാരുമായോ സംസാരിച്ചിട്ടില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
തന്റെ വിദേശയാത്രക്ക് ചെലവിട്ട തുകയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങള്‍ ഏറെ വേദനിപ്പിച്ചു. വിദേശയാത്ര രാഷ്ട്രപതി സ്വന്തംനിലക്ക് തീരുമാനിക്കുന്നതല്ല. രാഷ്ട്രത്തിന്റെ വിദേശനയത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിന്റെകൂടി ഭാഗമാണത്. വിശ്രമജീവിതത്തിന് പുണെയില്‍ വീട് അനുവദിച്ചതിനെക്കുറിച്ച് ഉയര്‍ന്ന ആക്ഷേപവും വസ്തുത മുഴുവന്‍ മനസ്സിലാക്കാതെയുള്ളതായിരുന്നു.
രാഷ്ട്രീയത്തിന് അതീതമായ ഒരാളാണ് പിന്‍ഗാമിയായി രാഷ്ട്രപതിസ്ഥാനത്ത് വരേണ്ടതെന്ന അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക