Image

കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനം: ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

Published on 30 April, 2012
കാലിക്കറ്റ് സര്‍വകലാശാല ഭൂമിദാനം: ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമിദാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട്ട് വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി രാവിലെ ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

സര്‍ക്കാറിന്റെ ഒരിഞ്ചു ഭൂമി പോലും അന്യാധീനപ്പെടാന്‍ അനുവദിക്കില്ല. സര്‍വകലാശാല ഭൂമി ആര്‍ക്കും നല്‍കിയിട്ടില്ല. ഇത്തരമൊരു തീരുമാനത്തിലെത്തണമെങ്കില്‍ സംസ്ഥാന ക്യാബിനറ്റ് തീരുമാനിക്കണം. എന്നാല്‍ അത്തരമൊരു തീരുമാനം ക്യാബിനറ്റ് കൈകൊണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഇന്നലെ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.

സര്‍വകലാശാലയുടെ കീഴിലുള്ള 21 ഏക്കറോളം വരുന്ന ഭൂമി വിവിധ പദ്ധതികള്‍ക്കായി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് നല്‍കാനാണ് മാര്‍ച്ച് ആദ്യവാരം ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗം അനുമതി നല്‍കിയിരുന്നത്. ദേശീയപാതയോരത്തെ പൊന്നുംവിലയുള്ള സ്ഥലമാണ് മൂന്ന് ട്രസ്റ്റുകള്‍ക്കായി സിന്‍ഡിക്കേറ്റ് തീരുമാന പ്രകാരം വൈസ് ചാന്‍സലര്‍ കൈമാറാന്‍ തീരുമാനിച്ചിരുന്നത്. വിവാദമായതിനെതുടര്‍ന്ന് അടിയന്തര സിന്‍ഡിക്കേറ്റ് ചേര്‍ന്ന് തീരുമാനം റദ്ദാക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക