Image

അല്‍ഫോന്‍സച്ചന്‍ പൗരോഹത്യ സുവര്‍ണ്ണജൂബലി ആഘോഷിച്ചു

ജോര്‍ജ് ജോണ്‍ Published on 30 April, 2012
അല്‍ഫോന്‍സച്ചന്‍ പൗരോഹത്യ സുവര്‍ണ്ണജൂബലി ആഘോഷിച്ചു
സീഗന്‍ (ജര്‍മനി): സി.എം.ഐ. സഭയില്‍ പുതുപ്പള്ളി പ്രൊവിന്‍സിലെ സീനിയര്‍ വൈദികനായ ഡോ. അല്‍ഫോന്‍സ് പടിഞ്ഞാറെ കാഞ്ഞിരത്തുങ്കല്‍ തന്റെ പൗരോഹത്യ ജീവിതത്തിന്റെ സുവര്‍ണ്ണജൂബലി ജര്‍മനിയിലെ പാഡര്‍ബോണ്‍ രൂപതയിലെ സീഗന്‍ സെന്റ് ലിബോറിയോസ് പള്ളിയില്‍ വച്ച് ആഘോഷിച്ചു. അല്‍ഫോന്‍സ് അച്ചനോടൊപ്പം സഹപാഠിയും, കൂട്ടുകാരനുമായ ഫാ.ജസ്റ്റിന്‍ കോയിപ്പുറം സി.എം.ഐ. യും പൗരോഹത്യ ജീവിതത്തിന്റെ സുവര്‍ണ്ണജൂബലി ആഘോഷിച്ചു. ഫാ.ജസ്റ്റിന്‍ കോയിപ്പുറം സി.എം.ഐ. ഇപ്പോള്‍ റോമില്‍ സേവനം അനുഷ്ഠിക്കുന്നു. ഏപ്രില്‍ 28 ന് ശനിയാഴ്ച്ച വൈകുന്നേരം 05 മണിക്ക് ആഘോഷമായ ദിവ്യബലിയോടെയാണ് ഈ ജൂബലി ആഘോഷം നടത്തിയത്. 1962 ല്‍ ബാംഗ്ലൂരില്‍ വച്ച് വൈദിക പട്ടം സ്വീകരിച്ച അല്‍ഫോന്‍സച്ചന്‍ പാലാ രൂപതയിലെ കാഞ്ഞിരത്താനം മാര്‍ സ്ലീവാ പള്ളിയില്‍ വച്ച് പുത്തന്‍കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് 1964 ല്‍ ഉപരിപഠനാര്‍ത്ഥം റോമിലേക്ക് പോയി. റോമിലെ ലാറ്ററാന്‍ പേപ്പല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിയോളജയില്‍ പ്രശസ്ത രീതിയല്‍ ഡോക്ടറേറ്റ് നേടിയ ശേഷം വൈദിക ജീവിതം ജര്‍മനിയില്‍ ആരംഭിച്ചു. പാഡര്‍ബോണ്‍ രൂപതയിലെ ഹാഗന്‍ ഇടവകയില്‍ 1980-1982 വരെയും, ഡോര്‍ട്ട്മുണ്ട് ഇടവകയില്‍ 1982 - 1984 വരെയും, സീഗന്‍ നീഡര്‍ഷെല്‍ഡന്‍ ഇടവകയില്‍ 1984 - 2011 വരെയും സേവനം ചെയ്തശേഷം അച്ചന്‍ ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്.

അല്‍ഫോന്‍സച്ചന്‍ തന്റെ പൗരോഹത്യ രജതജൂബലിയും 1987ല്‍ സീഗന്‍ സെന്റ് ലിബോറിയോസ് പള്ളിയില്‍ വച്ചാണ് ആഘോഷിച്ചത്. അച്ചന്റെ സുവര്‍ണ്ണജൂബലി ആഘോഷ വേളയയില്‍ എട്ട് വൈദീകരോടൊപ്പം സമൂഹബലി അര്‍പ്പിച്ച് ദൈവത്തിന് ക്യുതജ്ത അര്‍പ്പിച്ചു. സെന്റ് ലിബോറിയോസ് പള്ളി വികാരി ഫാ. ലൂഡ്‌വിഗ് റെഫല്‍മാന്‍ ജൂബലേറിയനെ അഭിനന്ദിച്ച് പ്രസംഗിച്ചു. ഇടവക പ്രതിനിധി ക്ലൗസ് നേബ്‌ലിംഗ് അച്ചന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് ജൂബലേറിയന് മംഗളങ്ങള്‍ നേര്‍ന്നു. സി.എം.ഐ. സഭയെ പ്രതിനിധീകരിച്ച് സഭയുടെ ജര്‍മന്‍ ആസ്ഥാനമായ ബോണിലെ ഫാ. ജോസി താമരശ്ശേരി, അല്‍ഫോന്‍സച്ചന്‍ സി.എം.ഐ. സഭക്കും, സഭയിലെ മറ്റ് അച്ചന്മാര്‍ക്കും, വിശ്വാസികള്‍ക്കും ചെയ്ത സേവനങ്ങളെ അനുസ്മരിച്ച് നന്ദി പറഞ്ഞ് ഉപഹാരം നല്‍കി. തുടര്‍ന്ന് പാരിഷ് ഹാളില്‍ നടന്ന ജൂബലി ആഘോഷത്തിലും, വിരുന്ന് സല്‍ക്കാരത്തിലും സെന്റ് ലിബോറിയോസ് പള്ളി ഇടവകക്കാര്‍, അച്ചന്റെ സുഹ്യുത്തുക്കള്‍, ഇവാന്‍ജെലിക്കല്‍ ഇടവക വികാരി, മലയാളികള്‍, സിസ്‌റ്റേഴ്‌സ് എന്നിവര്‍ പങ്കെടുത്തു. ആഘോഷത്തോടൊപ്പം സിനിമാറ്റിക് ഡാന്‍സും അരങ്ങേറി. ആഘോഷത്തിനും, അഭിനന്ദനങ്ങള്‍ക്കും അല്‍ഫോന്‍സച്ചന്‍ നന്ദി പ്രകാശിപ്പിച്ചു.
അല്‍ഫോന്‍സച്ചന്‍ പൗരോഹത്യ സുവര്‍ണ്ണജൂബലി ആഘോഷിച്ചുഅല്‍ഫോന്‍സച്ചന്‍ പൗരോഹത്യ സുവര്‍ണ്ണജൂബലി ആഘോഷിച്ചുഅല്‍ഫോന്‍സച്ചന്‍ പൗരോഹത്യ സുവര്‍ണ്ണജൂബലി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക