Image

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

Published on 30 April, 2012
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
കോഴിക്കോട്: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. അപകടത്തില്‍ കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

എരഞ്ഞിക്കല്‍ തെക്കുവീട്ടില്‍ താഴത്ത് ദയാനന്ദന്റെ മകന്‍ വിഷ്ണുപ്രസാദ്(17)ആണ് മരിച്ചത്. കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരനും പിലാശേരി വീട്ടില്‍ പരേതനായ അശോകന്റെ മകനുമായ സോജി(28), എരഞ്ഞിക്കല്‍ സ്വദേശിനികളായ ശ്രീജ(41) , മകള്‍ ശ്രീലക്ഷ്മി(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എരഞ്ഞിക്കല്‍ ഹൈവേയില്‍ ഇന്നു രാവിലെയായിരുന്നു അപകടം.

വിഷ്ണു പ്രസാദ് സോജിയുടെ കൂടെ ബൈക്കില്‍ വരുമ്പോള്‍ എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് വെസ്റ്റ് ഹില്‍ സെന്‍ട്രല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച വിഷ്ണുപ്രസാദ്. രാവിലെ സ്‌കൂളിലേക്കു പോകുമ്പോഴായിരുന്നു അപകടം. അമ്മ: ബീന. സഹോദരി: വൈഷ്ണവി. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക