Image

തിരുവനന്തപുരത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

Published on 30 April, 2012
തിരുവനന്തപുരത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്തിന് സമീപം ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മൂന്ന് കിലോയിലധികം സ്വര്‍ണം കവര്‍ന്നതായാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ഭിത്തി തുരന്ന് ലോക്കറിന്റെ ഇരുമ്പുകമ്പികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറത്തുമാറ്റിയാണ് സ്വര്‍ണം കവര്‍ന്നത്. മോഷണം നടന്ന ജ്വല്ലറിക്ക് സമീപമാണ് പോലീസ് സ്റ്റേഷന്‍. എന്നാല്‍ മോഷ്ടാക്കളെത്തിയത് പോലീസുകാരുടെ ശ്രദ്ധയില്‍പെട്ടില്ല. ജ്വല്ലറിയുടെ പിന്‍ഭാഗത്തുള്ള മറ്റൊരു പുരയിടത്തില്‍ കൂടിയാണ് മോഷ്ടാക്കള്‍ എത്തിയത്. രാവിലെ ഉടമയെത്തി കട തുറന്നപ്പോഴാണ് കവര്‍ച്ചാവിവരം അറിഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക