Image

ഉണ്ണിത്താന്‍ വധശ്രമം: അബ്ദുള്‍ റഷീദിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Published on 30 April, 2012
ഉണ്ണിത്താന്‍ വധശ്രമം: അബ്ദുള്‍ റഷീദിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
കൊച്ചി: മാധ്യമപ്രവര്‍ത്തകനായ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്‍. അബ്ദുള്‍ റഷീദിന്റെ റിമാന്‍ഡ് കാലാവധി നീട്ടി.

മെയ് 14 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ റഷീദിനെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടില്ല. നേരത്തെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നെങ്കിലും റഷീദ് ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. സിബിഐ ഉദ്യോഗസ്ഥര്‍ മര്‍ദിച്ചതായി ആരോപിച്ച ഇയാള്‍ കോടതിയില്‍ കുഴഞ്ഞുവീഴുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക