Image

മന്ത്രി മുനീര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയതായി കോടിയേരി

Published on 30 April, 2012
മന്ത്രി മുനീര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയതായി കോടിയേരി
കണ്ണൂര്‍: മന്ത്രി എം.കെ. മുനീര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായി കോടിയേരി ബാലകൃഷ്ണന്‍. പിതാവിന്റെ പേരിലുളള ട്രസ്റ്റിനായി മുനീര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും പണം പിരിച്ചതായി കോടിയേരി ആരോപിച്ചു. കണ്ണൂരില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

ഒരു കോടി 10 ലക്ഷം രൂപയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് സി.എച്ച്. മുഹമ്മദ് കോയ ട്രസ്റ്റിന് ഈടാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം തൊഴില്‍ നല്‍കിയത് മഞ്ഞളാംകുഴി അലിക്കും പി.സി. ജോര്‍ജിനും മാത്രമാണെന്നും കോടിയേരി പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക