Image

ഗര്‍ഭിണികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന്‌ ഹാനികരം

Published on 30 April, 2012
ഗര്‍ഭിണികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന്‌ ഹാനികരം
ഗര്‍ഭിണികളാവരുടെ നിരന്തര മൊബൈള്‍ ഫോണ്‍ ഉപയോഗം കുഞ്ഞിന്റെ ആരോഗ്യത്തിന്‌ ഹാനികരമെന്ന്‌ റിപ്പോര്‍ട്ട്‌. ഗര്‍ഭസ്ഥശിശുവിന്റെ മസ്‌തിഷക്കത്തെ പ്രതികൂലമായി ബാധിക്കക്കും. സെല്‍ഫോണികളില്‍ നിന്നും വരുന്ന റേഡിയേഷനാണ്‌ ഗര്‍ഭസ്ഥശിശുവിന്റെ മസ്‌തിഷ്‌ക പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നത്‌. വാഷിംഗ്‌ടണിലെ യെല്‍ സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌.

ഗര്‍ഭസ്ഥശിശുവിന്റെ മസ്‌തിഷ്‌ക കലകളിലെ ന്യൂറോണുകളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കാന്‍ മൊബൈലില്‍ നിന്ന്‌ വരുന്ന റേഡിയേഷനാണ്‌ മുഖ്യകാരണമെന്നും ഗവേഷകര്‍ പറയുന്നു. ജനിക്കുന്ന കുട്ടികളില്‍ കണ്ടുവരുന്ന മസ്‌തിഷ്‌ക പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന കാരണം മൊബൈല്‍ റേഡിയേഷനുകളാണെന്നും ചൂണ്ടിക്കാണിക്കുന്നു.

വാഷിംഗ്‌ടണിലെ ഗവേഷകര്‍ ഗര്‍ഭിണികളായ ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ്‌ റിപ്പോര്‍ട്ട്‌ പുറത്തുവിട്ടത്‌. ഒരുകൂട്ടം ചുണ്ടെലികളെ പാര്‍പ്പിച്ച കൂടിനടുത്ത്‌ സെല്‍ഫോണുകള്‍ പ്രവര്‍ത്തിപ്പിച്ചും, മറ്റൊരു കൂട്ടം ചുണ്ടെലികളെ മൊബൈല്‍ സിഗ്‌നല്‍ ബാധിക്കാത്ത തരത്തില്‍ പാര്‍പ്പിച്ചുമായിരുന്നു പഠനം നടത്തിയത്‌. തുടര്‍ന്ന്‌ പതിവായി ഇവയെ പഠനവിധേയമാക്കി. പഠനത്തില്‍ സെല്‍ഫോണുകള്‍ പ്രവര്‍ത്തിപ്പിച്ച കൂടിനകത്തുള്ള ഗര്‍ഭസ്ഥചുണ്ടെലികളുടെ മസ്‌തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വന്നതായും, ഇവയുടെ മസ്‌തിഷ്‌ക ശേഷി കുറഞ്ഞതായും കണ്ടെത്തി.
ഗര്‍ഭിണികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന്‌ ഹാനികരംഗര്‍ഭിണികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിന്‌ ഹാനികരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക