Image

ഒഐസിസി സംഘടന തെരഞ്ഞെടുപ്പിലേക്ക്

Published on 30 April, 2012
ഒഐസിസി സംഘടന തെരഞ്ഞെടുപ്പിലേക്ക്
വിക്‌ടോറിയ: ഒഐസിസി ഓസ്‌ട്രേലിയയുടെ മെംബര്‍ഷിപ്പ് കാമ്പയിനും സംഘടന തെരഞ്ഞെടുപ്പും മേയില്‍ നടക്കുമെന്ന് സംഘടനയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ ലത്തീഫ് അറിയിച്ചു. സംഘടനാ പ്രവര്‍ത്തനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സോണല്‍ കമ്മറ്റികള്‍ നിലവില്‍ വരും. 

സിഡ്‌നി, പെര്‍ത്ത്, അഡ്‌ലൈയ്ഡ്, കാന്‍ബറ, ബ്രിസ്‌ബെയിന്‍, ടൗണ്‍സ് വില്‍, സാര്‍വിന്‍ തുടങ്ങിയ കമ്മറ്റികള്‍ നിലവില്‍ വരും. വിക്‌ടോറയയുടെ പ്രവര്‍ത്തനം സെന്‍ട്രല്‍ കമ്മറ്റങിയുടെ കീഴിലായിരിക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി അറിയിച്ചു. മെംബര്‍ഷിപ്പുകള്‍ ംംം.ീശരരമൗേെൃമശഹ.ീൃഴ യില്‍ ലഭ്യമാണ്. 

കെപിസിസി ചുമതലപ്പെടുത്തുന്ന റിട്ടേണിംഗ് ഓഫീസറായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഓരോ പ്രദേശത്തും ആളുകളെ ഏകോപിപ്പിക്കാന്‍ സീനിയര്‍ നേതാക്കളെ ചുമതലപ്പെടുത്തി. ഒഐസിസിയുടെ വേള്‍ഡ് മീറ്റില്‍ തിരുവനന്തപുരത്ത് ജോസ് എം. ജോര്‍ജിനെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുത്തത്. വളരെ ചുരുങ്ങിയ കാലംകൊണ്ട് നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങാനും കഴിഞ്ഞതില്‍ കെപിസിസി സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ഒഐസിസി ന്യൂസ് എന്ന അമ്പടി മാധ്യമം തുടങ്ങി മലയാളികള്‍ക്ക് ഒരു പത്രം ആരംഭിച്ചതും ഒഐസിസിയുടെ വിജയമാണ്. ഒഐസിസിയുടെ മെംബര്‍ഷിപ്പ് കാമ്പയിനിലും തെരഞ്ഞെടുപ്പിലും മുഴുവന്‍ പ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് കെപിസിസി അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് എം. ജോര്‍ജ് (മെല്‍ബണ്‍) 0401955965, ജിന്‍സണ്‍ കുര്യന്‍ (സിഡ്‌നി) 0416255594, സോയി സിറിയക് (പെര്‍ത്ത്) 0422027248, മഹേഷ് സ്‌കറിയ (കാന്‍ബറ) 0404186469, നിതിന്‍ കറുകച്ചാല്‍ (അഡ്‌ലൈയ്ഡ്) 0451439709, ആന്റണി മാവേലി 0421223357, ജോളി കുരുമത്തി 0423273295, ഷിബു തോമസ് 0401510714, ജോണ്‍ തോമസ് 0470333019.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക