Image

നഴ്‌സുമാരുടെ ബോണ്ട് വ്യവസ്ഥ ഒഴിവാക്കാന്‍ ബലരാമന്‍ കമ്മിറ്റി ശിപാര്‍ശ

Published on 01 May, 2012
നഴ്‌സുമാരുടെ ബോണ്ട് വ്യവസ്ഥ ഒഴിവാക്കാന്‍ ബലരാമന്‍ കമ്മിറ്റി ശിപാര്‍ശ
തിരുവനന്തപുരം: നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ബലരാമന്‍ കമ്മിറ്റി ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നഴ്‌സുമാരുടെ ബോണ്ട് വ്യവസ്ഥ അവസാനിപ്പിക്കണമെന്നും ശമ്പളം വര്‍ധിപ്പിക്കണമെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്‌ടെന്നാണ് സൂചന.

നഴ്‌സുമാരുടെ സമരം എല്ലാ ആശുപത്രികളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണു പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ബലരാമന്‍ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചത്. നഴ്‌സുമാരില്‍ നിന്നും ആശുപത്രി മാനേജ്‌മെന്റുകളില്‍ നിന്നും നേരിട്ടാണു കമ്മിറ്റി തെളിവെടുത്തത്.

നിലവിലുള്ള ശമ്പളം മൂന്നു മടങ്ങോളം വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശയാണു പ്രധാനമായും റിപ്പോര്‍ട്ടിലുള്ളതെന്നു സൂചന. നഴ്‌സുമാരോട് പ്രതികാര നടപടി സ്വീകരിക്കുന്ന മാനേജ്‌മെന്റുകളോടു കര്‍ശന നിലപാടു സ്വീകരിക്കണമെന്നും ശിപാര്‍ശ ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക