Image

മാധ്യമ സാമ്രാജ്യത്തെ നയിക്കാന്‍ മര്‍ഡോക് അയോഗ്യന്‍ : ബ്രിട്ടിഷ് പാര്‍ലമെന്ററി സമിതി

Published on 02 May, 2012
മാധ്യമ സാമ്രാജ്യത്തെ നയിക്കാന്‍ മര്‍ഡോക് അയോഗ്യന്‍ : ബ്രിട്ടിഷ് പാര്‍ലമെന്ററി സമിതി
ലണ്ടന്‍ : വലിയൊരു മാധ്യമ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കാന്‍ മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക് അയോഗ്യനെന്ന് ബ്രിട്ടിഷ് പാര്‍ലമെന്ററി സമിതിയുടെ വിലയിരുത്തല്‍. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിച്ച സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫോണ്‍ ചോര്‍ത്തല്‍ പോലെ ഗുരുതരമായ സംഭവം തന്റെ സ്ഥാപനത്തില്‍ ഉണ്ടായിട്ടും മര്‍ഡോക് അജ്ഞത നടിക്കുകയായിരുന്നുവെന്ന് സമിതി വിമര്‍ശിച്ചു.

സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മര്‍ഡോക്കിനും മകനും ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്ന് സമിതി വ്യക്തമാക്കി. മര്‍ഡോക്കിന്റെ വലം കൈയായിരുന്ന ക്ലീവ് ഗുഡ്്മാന്‍ സമിതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന വിമര്‍ശനവുമുണ്ട്. ന്യൂസ് ഇന്റര്‍നാഷണലിലെ മറ്റ് ഉന്നതര്‍ക്കും സമിതി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക