Image

ഗണേഷിനെതിരെ പരാതിയുമായി ബാലകൃഷ്ണപിള്ള വീണ്ടും രംഗത്ത്‌

Published on 02 May, 2012
ഗണേഷിനെതിരെ പരാതിയുമായി ബാലകൃഷ്ണപിള്ള വീണ്ടും രംഗത്ത്‌
തിരുവനന്തപുരം: ബാലകൃഷ്ണപിള്ള-ഗണേഷ് കുമാര്‍ തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും തമ്മിലുണ്ടാക്കിയ ഒത്തു തീര്‍പ്പ് ചര്‍ച്ചയിലെ വ്യവസ്ഥകള്‍ മന്ത്രി പാലിക്കുന്നില്ലെന്ന് കാണിച്ച് യുഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കാന്‍ ബാലകൃഷ്ണപിള്ള തീരുമാനിച്ചു.

പാര്‍ട്ടി പ്രവര്‍ത്തകരോട് മന്ത്രി മോശമായി പെരുമാറുകയാണെന്നും പാര്‍ട്ടിക്ക് വിധേയനായി ഗണേഷ്‌കുമാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പിള്ള പരാതിയില്‍ പറയുന്നുണ്ട്. നേരത്തെ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഇടപെട്ടാണ് ഒത്തുതീര്‍പ്പിലെത്തിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക