Image

ഐസ്‌ക്രീം കേസ്: അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന വി.എസിന്റെ ഹര്‍ജി തള്ളി

Published on 02 May, 2012
ഐസ്‌ക്രീം കേസ്: അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന വി.എസിന്റെ ഹര്‍ജി തള്ളി
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പ് നല്‍കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. നേരത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസിന് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍, ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കേസില്‍ വി.എസ്. പരാതിക്കാരനോ സാക്ഷിയോ അല്ലാത്തതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

യുഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് കാണിച്ചാണ് വി.എസ്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വി.എസ്.സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ. റൗഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. റൗഫ് 2011 ഫെബ്രുവരി 28ന് നടത്തിയ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക