Image

കെപിസിസി യോഗത്തില്‍ നിന്ന് കെ.മുരളീധരന്‍ ഇറങ്ങിപ്പോയി

Published on 02 May, 2012
 കെപിസിസി യോഗത്തില്‍ നിന്ന് കെ.മുരളീധരന്‍ ഇറങ്ങിപ്പോയി
തിരുവനന്തപുരം: കെ.മുരളീധരന്‍ എംഎല്‍എ കെപിസിസി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ പ്രസംഗം പൂര്‍ത്തിയായ ഉടനെയാണ് മുരളി യോഗവേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്. കോണ്‍ഗ്രസിന്റെ അഭിപ്രായമെന്ന രീതിയില്‍ ചില നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിനെതിരെ രമേശ് ചെന്നിത്തല യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

പരസ്യപ്രസ്താവനകള്‍ക്കുള്ള വിലക്ക് ലംഘിച്ച് മുസ്‌ലീം ലീഗിനെതിരെ കെ.മുരളീധരന്‍ രംഗത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കെപിസിസി യോഗത്തില്‍ ചെന്നിത്തലയുടെ വിമര്‍ശനം. ഇതിനുശേഷമാണ് മുരളി യോഗവേദി വിട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക