Image

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ബാങ്ക്‌ മാനേജര്‍ക്കെതിരേ കേസ്‌, ഓഫീസ്‌ പൂട്ടി

Published on 02 May, 2012
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ബാങ്ക്‌ മാനേജര്‍ക്കെതിരേ കേസ്‌, ഓഫീസ്‌ പൂട്ടി
കോട്ടയം: കുടമാളൂരില്‍ വിദ്യാഭ്യാസ നിഷേധിച്ചതില്‍ മനം നൊന്ത്‌ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ബാങ്ക്‌ മാനേജര്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്‌ക്ക്‌ കേസെടുത്തു. ബാങ്ക്‌ മാനേജര്‍ ഹരികൃഷ്‌ണനെതിരേയാണ്‌ ആത്മഹത്യാ പ്രേരണയ്‌ക്കാണ്‌ കേസെടുത്തത്‌. വായ്‌പ നിഷേധിച്ച എച്ച്‌ഡിഎഫ്‌സി പുളിംചുവട്‌ ബ്രാഞ്ച്‌ ഓഫീസ്‌ പോലീസ്‌ പൂട്ടി സീല്‍വച്ചു. കോട്ടയം വെസ്‌റ്റ്‌ സിഐ എ.ജെ.തോമസിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ്‌ ആണ്‌ ബാങ്ക്‌ പൂട്ടിയത്‌.

ബാങ്ക്‌ മാനേജര്‍ ഹരികൃഷ്‌ണനെതിരേ ഐപിസി 306 വകുപ്പ്‌ പ്രകാരമാണ്‌ കേസ്‌. ജാമ്യം കിട്ടാത്ത വകുപ്പാണിത്‌. മാനേജര്‍ക്കു വേണ്‌ടിയുള്ള അന്വേഷണം തുടരുകയാണെന്നും ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പോലീസ്‌ അറിയിച്ചു.

വായ്‌പ നിഷേധിച്ചതിനെ തുടര്‍ന്ന്‌ നഴ്‌സിംഗ്‌ വിദ്യാര്‍ഥനി കുടമാളൂര്‍ അമ്പാടി ഗോപികയില്‍ ശ്രുതി (20)യാണ്‌ ജീവനൊടുക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക