Image

ബാബാ രാംദേവിന്‌ മാനസീക വിഭ്രാന്തി: ലാലു പ്രസാദ്‌ യാദവ്‌

Published on 02 May, 2012
ബാബാ രാംദേവിന്‌ മാനസീക വിഭ്രാന്തി: ലാലു പ്രസാദ്‌ യാദവ്‌
ന്യൂഡല്‍ഹി: സ്വാമി ബാബ രാംദേവിന്‌ കടുത്ത മാനസിക വിഭ്രാന്തിയാണെന്ന്‌ ആര്‍ജെഡി നേതാവും മുന്‍കേന്ദ്ര റെയില്‍വേ മന്ത്രിയുമായ ലാലു പ്രസാദ്‌ യാദവ്‌ വ്യക്തമാക്കി. ഇച്ഛാഭംഗം വന്നവനെപ്പോലെയാണു രാംദേവ്‌ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റ്‌ അംഗങ്ങളില്‍ ചിലര്‍ കൊലപാതകികളും കൊള്ളക്കാരും അഴിമതിക്കാരും സ്വഭാവ ഗുണമില്ലാത്തവരും നിരക്ഷരരുമാണെന്ന രാംദേവിന്റെ പ്രസ്‌താവനയോടു പ്രതികരിക്കുകയായിരുന്നു ലാലു പ്രസാദ്‌ യാദവ്‌.

ജനങ്ങളാണു ഞങ്ങളെ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുത്തിരിക്കുന്നതെന്നും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്കു രാംദേവിന്റെ സര്‍ട്ടിഫിക്കെറ്റ്‌ ആവശ്യമില്ലെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ സത്യവ്രത്‌ ചതുര്‍വേദി പ്രതികരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക