Image

തൊഴില്‍ മേഖലയെ കുറിച്ച്‌ സമഗ്ര സര്‍വ്വെ നടത്തുന്നു

Published on 02 May, 2012
തൊഴില്‍ മേഖലയെ കുറിച്ച്‌ സമഗ്ര സര്‍വ്വെ നടത്തുന്നു
ദോഹ: രാജ്യത്തെ തൊഴില്‍ സേനയെക്കുറിച്ച്‌ ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ അതോറിറ്റി സമഗ്ര സര്‍വ്വെ നടത്തുന്നു. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക്‌ കണക്കാക്കുക, സ്വദേശികള്‍ സ്വകാര്യ മേഖലയിലെ ജോലികള്‍ സ്വീകരിക്കാന്‍ വൈമുഖ്യം പ്രകടിപ്പിക്കുന്നതിന്‍െറ കാരണങ്ങള്‍ കണ്ടെത്തുക, രാജ്യത്തെ തൊഴില്‍ സേനയെക്കുറിച്ച സമഗ്രമായ സ്ഥിതിവിവരക്കണക്കുകള്‍ തയാറാക്കുക എന്നിയവാണ്‌ സര്‍വ്വെയുടെ പ്രധാന ലക്ഷ്യങ്ങള്‍.

സര്‍വ്വെയുടെ ഭാഗമായി 65,000 വീടുകളില്‍ നിന്നും വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഔചാരികമായ പരിശീലനം നേടാതെ പ്രത്യേക മേഖലകളില്‍ ജോലിചെയ്യുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ സമാഹരിക്കുന്നതിന്‌ സര്‍വ്വെയില്‍ പ്രത്യേക ഊന്നല്‍ നല്‍കും. സര്‍വ്വെ നടത്തുന്നതിനായി 157 പേര്‍ക്ക്‌ അതോറിറ്റി പരിശീലനം നല്‍കിയട്ടുണ്ട്‌. ഇവരില്‍ 130 പേരെ വീടുകളും ലേബര്‍ ക്യാമ്പുകളും സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി നിയോഗിക്കും. 27 പേരെ ടീം ലീഡര്‍മാരായി ചുമതലപ്പെടുത്തും. രാജ്യത്തെ ജനസംഖ്യയില്‍ സാമ്പത്തികഭദ്രതയുള്ളവരുടെയും തൊഴിലില്ലാത്തവരുടെയും എണ്ണം കൃത്യമായി സര്‍വ്വെയിലൂടെ കണ്ടെത്താനാകുമെന്നാണ്‌ പ്രതീക്ഷ. തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ക്ക്‌ സര്‍വ്വെയിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിാലയിരിക്കും രൂപം നല്‍കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക