Image

`ഗ്രാന്റ്‌ മാസ്റ്റര്‍' ഇന്ത്യയിലും അമേരിക്കയിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തുന്നു

ജെ.എ Published on 02 May, 2012
`ഗ്രാന്റ്‌ മാസ്റ്റര്‍' ഇന്ത്യയിലും അമേരിക്കയിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തുന്നു
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ആദ്യ മലയാള സംരംഭമായ `ഗ്രാന്റ്‌ മാസ്റ്റര്‍' മെയ്‌ 4-ന്‌ തീയേറ്ററുകളില്‍ എത്തുന്നു. മോഹന്‍ലാല്‍ നായകനായി എത്തുന്ന ഈ ചിത്രത്തില്‍ നരേന്‍, ജഗതി, അനൂപ്‌ മേനോന്‍, ബാബു ആന്റണി, പ്രിയാമണി, മിത്രാ കുര്യന്‍ എന്നിങ്ങനെ ഒരു വന്‍ താരനിര തന്നെ അഭിനയിക്കുന്നു.

ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസ്‌ ദിവസംതന്നെ അമേരിക്കയിലെ 7 സെന്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. ആദ്യമായാണ്‌ ഒരു മലയാള ദിവസം ഒരേ ദിവസം ഇന്ത്യയിലും അമേരിക്കയിലും ഒരേ സമയം റിലീസിംഗിനെത്തുന്നത്‌. അമേരിക്കയിലെ യുവജനങ്ങള്‍ക്കായി ഇംഗ്ലീഷ്‌ സബ്‌ ടൈറ്റിലുകള്‍ ഒരുക്കിക്കൊണ്ടാണ്‌ സിനിമ പ്രദര്‍ശിപ്പിക്കുന്നത്‌ എന്നത്‌ മറ്റൊരു പ്രത്യേകതയാണ്‌.

പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ വിതരണ കമ്പനിയായ ഒമേഗ ഇന്റര്‍നാഷണലാണ്‌ ചിത്രത്തിന്റെ പ്രമോഷനുകളും മറ്റും അമേരിക്കയില്‍ നടത്തുന്നത്‌.

അമേരിക്കയിലെ റിലീസിംഗ്‌ കേന്ദ്രങ്ങള്‍:

Amc Palisades 21- West Nayak, NY

Big Cinemas Lochmanns Twin, Falls Church, VA

Columbia Park - North Bergan, NJ

Movie City 8 -Edion, NJ

Golf Glen 5- Niles, FL

Funasia Irving -Dallis TX

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഒമേഗ ഇന്റര്‍നാഷണല്‍ (ഫോണ്‍: 215 432 5857, 718 619 7759).
`ഗ്രാന്റ്‌ മാസ്റ്റര്‍' ഇന്ത്യയിലും അമേരിക്കയിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക