Image

സംസ്ഥാനത്തെ കുട്ടികളില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കൂടുന്നു

Published on 02 May, 2012
സംസ്ഥാനത്തെ കുട്ടികളില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കൂടുന്നു
സംസ്ഥാനത്ത് 2005 മുതല്‍ 2012 വരെ പരിശോധനയ്ക്ക് വിധേയരായ 28,158 കുട്ടികളില്‍ 1,113 പേര്‍ക്ക് എയ്ഡ്‌സ് ബാധയുണ്ടെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍. ജില്ലയില്‍ 219 പേര്‍ക്ക് എയ്ഡ്‌സ് ബാധയുണ്ട്. രണ്ടാം സ്ഥാനം തൃശൂരിനാണ് ,പരിശോധിച്ച 2150 കുട്ടികളില്‍ 185 പേര്‍ എയ്ഡ്‌സ് രോഗബാധിതര്‍. മൂന്നാം സ്ഥാനത്ത് കോട്ടയമാണ്. എയ്ഡ്‌സ് ബാധിച്ച് കഴിഞ്ഞ 7 വര്‍ഷത്തിനിടെ സംസ്ഥാനത്ത് 47 കുട്ടികള്‍ മരിച്ചു. കൊച്ചിയിലെ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറത്തിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖകളിലാണ് കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ഈ വെളിപ്പെടുത്തല്‍.

12 വയസുവരെയുള്ള കുട്ടികള്‍ക്ക് രോഗം ലഭിച്ചത് ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്ന് തന്നെയാവണം. ബാക്കിയുള്ള കുട്ടികള്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്നതിലൂടെ എയ്ഡ്‌സ് ബാധിതരാകുന്നതാവാം എന്നാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിഗമനം. ലഹരി മരുന്ന് കുത്തിവയ്ക്കുന്നവരിലും എയ്ഡ്‌സ് രോഗികളുടെ നിരക്ക് കുത്തനെ കൂടുകയാണ്. സംസ്ഥാനത്ത് 5.34 ശതമാനത്തിനും രോഗം ബാധിച്ചിരിയ്ക്കുന്നത് ലഹരിമരുന്ന് കുത്തിവയ്പിലൂടെ തന്നെ. സ്ത്രീ ലൈംഗീക തൊഴിലാളികള്‍ക്കിടയിലും എയ്ഡ്‌സ് രോഗികള്‍ വര്‍ധിച്ചിട്ടുണ്ട്.. തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട് ജില്ലകളിലാണ് എയ്ഡ്‌സ് ബാധിതരായ ലൈംഗീക തൊഴിലാളികള്‍ ഏറെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക