Image

മുഖ്യമന്ത്രിയുടെ ഓഫീസില്‍ കടന്ന് മുദ്രാവാക്യം വിളിച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തു

Published on 02 May, 2012
മുഖ്യമന്ത്രിയുടെ ഓഫീസില്‍ കടന്ന് മുദ്രാവാക്യം വിളിച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ കടന്ന് മുദ്രാവാക്യം വിളിച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. പരാതി നല്‍കാനെത്തിയ കോഴഞ്ചേരി സ്വദേശി സുനിലാണ് പോലീസിന്റെ കസ്റ്റഡിയിലായത്. പരാതി സ്വീകരിക്കാന്‍ വൈകിയതിനാല്‍ പ്രതിഷേധിക്കാനാണ് മുദ്രാവാക്യം വിളിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. 

പോലീസ് ഇയാളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ മുഖ്യമന്ത്രി ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് ഒരാള്‍ അദ്ദേഹത്തിന്റെ കസേരയില്‍ കയറിയിരുന്ന് ഫോണ്‍ ചെയ്തതും മറ്റും വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുരക്ഷാവീഴ്ചയുണ്‌ടെന്നും ഇതേ തുടര്‍ന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ സംഭവം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക