Image

മലമ്പുഴ അജിന്‍ വധക്കേസ്: പ്രതിക്ക് മരണം വരെ തടവ്

Published on 02 May, 2012
മലമ്പുഴ അജിന്‍ വധക്കേസ്: പ്രതിക്ക് മരണം വരെ തടവ്
കൊച്ചി: മലമ്പുഴ അജിന്‍ വധക്കേസില്‍ പ്രതി അനില്‍മോന്‍ തോമസിന് മരണം വരെ തടവുശിക്ഷ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി വിലയിരുത്തി. 

ശിക്ഷയ്ക്ക് പുറമേ പ്രതി എണ്‍പതിനായിരം രൂപ പിഴയൊടുക്കണമെന്നും വിധിച്ചിട്ടുണ്ട്. ശിക്ഷാകാലയളവിനിടെ പ്രതിക്ക് പരോള്‍ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു. പാലക്കാട് മാങ്കുറിശി സ്വദേശിയായ അജിനെ (14) 2006 മെയ് 12 നാണ് മലമ്പുഴ ജലസംഭരണിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തിയത്. 

മദ്യം നല്‍കി ബോധം കെടുത്തി അജിനെ പ്രകൃതിവിരുദ്ധലൈംഗിക ബന്ധത്തിന് വിധേയനാക്കിയ പ്രതി ഇതിനുശേഷമായിരുന്നു കൃത്യം നിര്‍വഹിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക