Image

ബജറ്റ് തുകയുടെ നിയന്ത്രണം: ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മന്ത്രിസഭായോഗത്തില്‍ വിളിച്ചുവരുത്തും

Published on 02 May, 2012
ബജറ്റ് തുകയുടെ നിയന്ത്രണം: ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മന്ത്രിസഭായോഗത്തില്‍ വിളിച്ചുവരുത്തും
തിരുവനന്തപുരം: മറ്റ് വകുപ്പുകള്‍ക്ക് അനുവദിച്ച ബജറ്റ് തുകയുടെ നിയന്ത്രണം ഏറ്റെടുത്ത സംഭവത്തില്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അടുത്ത മന്ത്രിസഭായോഗത്തില്‍ വിളിച്ചുവരുത്തി വിശദീകരണം തേടും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് ആണ് വിഷയം ഉന്നയിച്ചത്. 

ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി. ജോയിയെ ആണ് വിളിച്ചുവരുത്തുക. ഗതാഗതം, പൊതുമരാമത്ത്, ഗ്രാമവികസനം എന്നീ വകുപ്പുകള്‍ക്ക് അനുവദിച്ച ബജറ്റ് തുകയുടെ നിയന്ത്രണമാണ് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഏറ്റെടുത്തതായി കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. ബജറ്റ് മാനുവലിന് വിരുദ്ധമാണ് ഉത്തരവെന്നും അവകാശലംഘനമാണെന്നും മന്ത്രിസഭായോഗത്തില്‍ ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. എന്നാല്‍ ധനമന്ത്രി കെ.എം. മാണി സെക്രട്ടറിയുടെ നടപടിയെ ന്യായീകരിച്ചു. 

ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത് ശരിയായില്ലെന്നും മാണി പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് ജോയിയെ നേരിട്ട് വിളിച്ച് വിശദീകരണം തേടാന്‍ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക