Image

അശോക് ചവാനെതിരായ അന്വേഷണം തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി അനുമതി

Published on 02 May, 2012
അശോക് ചവാനെതിരായ അന്വേഷണം തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെതിരായ അന്വേഷണം തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി അനുമതി നല്‍കി. 2009 ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന പെയ്ഡ് ന്യൂസ് വിവാദങ്ങളെക്കുറിച്ചാണ് കമ്മീഷന്‍ അന്വേഷണം നടത്തുന്നത്. അതേസമയം അന്വേഷണത്തിലെ കണ്‌ടെത്തലുകള്‍ പരസ്യപ്പെടുത്തരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 

അശോക് ചവാനെതിരായ അന്വേഷണം ജൂണ്‍ 10 നകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി മാധവ് കിന്‍ഹാല്‍കര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി ആ ദിവസം വിരമിക്കുകയാണെന്നും അതുകൊണ്ടുതന്നെ അന്വേഷണം അതിനോടകം പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ജസ്റ്റീസുമാരായ അല്‍തമാസ് കബീര്‍, ജെ. ചെലമേശ്വര്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. 

അതേസമയം കേസില്‍ അന്വേഷണം നടത്താനുള്ള കമ്മീഷന്റെ തീരുമാനത്തിനെതിരേ അശോക് ചവാന്‍ നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ നവംബര്‍ മൂന്നിന് സുപ്രീംകോടതിയിലെ മൂന്നംഗബെഞ്ച് അന്വേഷണത്തിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി വിധി റദ്ദു ചെയ്തിരുന്നു. ഈ വിധി റദ്ദു ചെയ്താണ് അന്വേഷണം തുടരാന്‍ അനുമതി നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക