Image

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 200 സീറ്റുകളെങ്കിലും നേടമെന്ന് ബിജെപി

Published on 02 May, 2012
ലോക്‌സഭാ തെരഞ്ഞെടുപ്പ്: 200 സീറ്റുകളെങ്കിലും നേടമെന്ന് ബിജെപി
ഇന്‍ഡോര്‍: 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 200 സീറ്റുകളെങ്കിലും നേടാനാണ് പരിശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും ഇപ്പോള്‍ 200 സീറ്റുകളിലെങ്കിലും വിജയിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

അഡ്വാനി മുതിര്‍ന്ന നേതാവാണെന്നും പ്രചോദനത്തിന്റെ ഉറവിടമാണെന്നും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്‍ഡോര്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നിതിന്‍ ഗഡ്കരി. 200 സീറ്റുകളെന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. സ്വന്തം നിലയില്‍ 165 സീറ്റുകളെങ്കിലും വിജയിക്കാന്‍ പാര്‍ട്ടിക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക