Image

രാഷ്ട്രപതിയുടെ വിദേശസന്ദര്‍ശനം: പേരക്കുട്ടികളെ കൊണ്ടുപോയതില്‍ അസ്വാഭാവികതയില്ലെന്ന് സര്‍ക്കാര്‍

Published on 02 May, 2012
രാഷ്ട്രപതിയുടെ വിദേശസന്ദര്‍ശനം: പേരക്കുട്ടികളെ കൊണ്ടുപോയതില്‍ അസ്വാഭാവികതയില്ലെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ വിദേശസന്ദര്‍ശനത്തില്‍ പേരക്കുട്ടികളെ കൊണ്ടുപോയതില്‍ അസ്വാഭാവികതയില്ലെന്ന്കേ ന്ദ്രസര്‍ക്കാര്‍. സെയ്‌ഷെല്‍സ്, ദക്ഷിണാഫ്രിക്ക സന്ദര്‍ശനത്തിന് പോയ രാഷ്ട്രപതി കൊച്ചുമക്കളെ ഒപ്പം കൂട്ടിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. 

വിദേശസന്ദര്‍ശനത്തിന് പോകുന്ന ഉന്നതര്‍ കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നത് സാധാരണ സംഭവമാണ്. ആതിഥേയരാജ്യമാണ് ഇവരുടെ താമസവും മറ്റ് സൗകര്യങ്ങളും അറേഞ്ച് ചെയ്യുന്നതെന്നും വിദേശകാര്യമന്ത്രാലയം വക്താവ് സയീദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന വിദേശരാജ്യപ്രതിനിധികളും ഇപ്രകാരം ചെയ്യാറുണ്‌ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഇന്ത്യയിലെത്തിയ പാക് പ്രസിഡന്റ് മകനെ ഒപ്പം കൂട്ടിയതും മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഇന്ത്യയിലെത്തിയപ്പോള്‍ മകള്‍ ചെല്‍സിയയെ ഒപ്പം കൂട്ടിയതും സയീദ് ഉദാഹരണമായി ചൂണ്ടിക്കാട്ടി. 

2007 ജൂലൈയില്‍ രാഷ്ട്രപതിയായ ശേഷം പ്രതിഭാ പാട്ടീലിന്റെ വിദേശയാത്രകള്‍ക്ക് 205 കോടി രൂപ ചെലവായതായി അടുത്തിടെ വിവരാവകാശ നിയമപ്രകാരം വ്യക്തമായിരുന്നു. മുന്‍ രാഷ്ട്രപതിമാര്‍ ചെലവിട്ട തുകയില്‍ കൂടുതലാണിത്. ഇതിന്റെ വിവാദം കെട്ടടങ്ങും മുന്‍പാണ് പേരക്കുട്ടികളെയും സെയ്‌ഷെല്‍സ്, ദക്ഷിണാഫ്രിക്ക സന്ദര്‍ശനത്തിന് രാഷ്ട്രപതി ഒപ്പം കൂട്ടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക