Image

4,500 രൂപ കൈക്കൂലി വാങ്ങിയ കോടതി ഉദ്യോഗസ്ഥന് നാല് വര്‍ഷം ജയില്‍ശിക്ഷ

Published on 02 May, 2012
4,500 രൂപ കൈക്കൂലി വാങ്ങിയ കോടതി ഉദ്യോഗസ്ഥന് നാല് വര്‍ഷം ജയില്‍ശിക്ഷ
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായുള്ള ഒരു ചെല്ലാന്‍ കേസ് ഒതുക്കിതീര്‍ക്കാനായി 4,500 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ കോടതി ഉദ്യോഗസ്ഥന് നാല് വര്‍ഷത്തെ ജയില്‍ശിക്ഷ. ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ചെല്ലാന്‍ കേസുകള്‍ പരിഗണിക്കുന്ന സ്‌പെഷല്‍ മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലെ റീഡര്‍ ആയിരുന്ന ദേവി സിംഗിനാണ് ശിക്ഷ ലഭിച്ചത്. 

50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. സിബിഐ പ്രത്യേക കോടതി ജഡ്ജി എന്‍.കെ. കൗശിക് ആണ് വിധി പ്രസ്താവിച്ചത്. 2009 ജൂണ്‍ 12 നായിരുന്നു കൈക്കൂലി വാങ്ങിയതിന് ദേവി സിംഗിനെ പിടികൂടുന്നത്. മനീഷ് സെഗാള്‍ എന്നയാളുടെ പരാതിയനുസരിച്ചായിരുന്നു ഇയാളെ കുടുക്കിയത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായുളള കൈക്കൂലിക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ദേവി സിംഗ് 10,000 രൂപ ആവശ്യപ്പെട്ടതായും ഒടുവില്‍ 4,500 രൂപയ്ക്ക് കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് സമ്മതിക്കുകയായിരുന്നുവെന്നും മനീഷ് സെഗാള്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക