Image

മലപ്പുറത്ത് ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Published on 03 May, 2012
മലപ്പുറത്ത് ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പുത്തനത്താണി: ചരക്കു ലോറി കാറിലിടിച്ച് കാര്‍ യാത്രക്കാരില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കറ്റു. രണ്ടത്താണി പൂവന്‍ചിന വാരിക്കോടന്‍ അബ്ദുള്‍ കരീം (38) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലെ അല്‍മാസ് ആശുപത്രിയിലും മറ്റൊരാളെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നു രാവിലെ ആറരയോടെ പുത്തനത്താണിക്കും അതിരുമടയ്ക്കുമിടയില്‍ ഉണ്യാലില്‍ വച്ചാണ് അപകടം.

തൃശൂര്‍ ഭാഗത്തു നിന്നു വരികയായിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തുനിന്നു വരികയായിരുന്ന മാരുതി കാറുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലിടിച്ച ലോറി നിയന്ത്രണം വിട്ടു മറിയുകയും ചെയ്തു. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അബ്ദുള്‍ കരീമിനെ രക്ഷിക്കാനായില്ല. കല്‍പകഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക