Image

ഒടുവില്‍ മെര്‍ക്കലിന്റെ കാര്‍ ലേലത്തില്‍ പോയി; 10,000 യൂറോയ്‌ക്ക്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 03 May, 2012
ഒടുവില്‍ മെര്‍ക്കലിന്റെ കാര്‍ ലേലത്തില്‍ പോയി; 10,000 യൂറോയ്‌ക്ക്‌
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ആദ്യമായി ഉപയോഗിച്ച വെസ്റ്റ്‌ കാര്‍ പതിനായിരത്തോളം യൂറോയ്‌ക്ക്‌ ലേലത്തില്‍ പോയി. നോര്‍ത്ത്‌റൈന്‍ വെസ്റ്റ്‌ഫാലിയയില്‍നിന്നുള്ള പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആളാണ്‌ കാര്‍ സ്വന്തമാക്കിയിരിക്കുന്നത്‌.

നേരത്തേ ഈ കാര്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും മണ്‌ടത്തരങ്ങള്‍ നിറഞ്ഞ ബിഡുകള്‍ ഏറെ വന്നതിനാല്‍ ലേലം ഉപേക്ഷിക്കേണ്‌ടി വന്നു. തുടര്‍ന്നു വീണ്‌ടും ബിഡ്‌ ചെയ്‌ത്‌ ലേലം നടത്തിയപ്പോഴാണ്‌ പതിനായിരം യൂറോ കിട്ടിയത്‌.

ഫോക്‌സ്‌വാഗന്‍ ഗോള്‍ഫ്‌ 2 ആണ്‌ ഈബൈ വഴി ലേലം ചെയ്‌തത്‌. 22 വര്‍ഷം പഴക്കമുള്ള വാഹനം 190,000 കിലോമീറ്റര്‍ മാത്രമാണ്‌ ഓടിയിട്ടുള്ളത്‌. വാഹനത്തില്‍ കൗരവമായ താത്‌പര്യമുള്ള ആള്‍ തന്നെ ലേലത്തില്‍ പിടിച്ചതില്‍ സന്തോഷമുണ്‌ടെന്ന്‌ ഈബൈ അധികൃതര്‍.

ആദ്യ ലേലത്തില്‍ 130,000 യൂറോ വരെ വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതൊക്കെ വെറും തമാശ മാത്രമായിരുന്നു എന്നു രണ്‌ടാമത്തെ ലേലത്തില്‍ വ്യക്തമായി. 2005ല്‍ ബനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ പഴയ കാര്‍ 190,000 യൂറോയ്‌ക്ക്‌ ലേലത്തില്‍ പോയിട്ടുണ്‌ട്‌.

1990ല്‍ മെര്‍ക്കല്‍ വാങ്ങിയ കാറാണ്‌ ഇപ്പോള്‍ ലേലം ചെയ്‌തിരിക്കുന്നത്‌. അന്ന്‌ ഈസ്റ്റ്‌ ജര്‍മന്‍ സഖ്യകക്ഷി സര്‍ക്കാരില്‍ അസിസ്റ്റന്റ്‌ സ്‌പീക്കറായിരുന്നു അവര്‍. 1995 വരെ മാത്രമാണ്‌ മെര്‍ക്കലും ഭര്‍ത്താവ്‌ ജോവാക്വിം സൗറും ഇതുപയോഗിച്ചത്‌.
ഒടുവില്‍ മെര്‍ക്കലിന്റെ കാര്‍ ലേലത്തില്‍ പോയി; 10,000 യൂറോയ്‌ക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക