Image

കുവൈറ്റില്‍ ഫ്‌ളാറ്റില്‍നിന്നു വീണു മരിച്ച ആല്‍വിന്‌ നാടിന്റെ യാത്രാമൊഴി

Published on 03 May, 2012
കുവൈറ്റില്‍ ഫ്‌ളാറ്റില്‍നിന്നു വീണു മരിച്ച ആല്‍വിന്‌ നാടിന്റെ യാത്രാമൊഴി
ഏറ്റുമാനൂര്‍: ആല്‍വിന്‍ എന്ന കുഞ്ഞോമനയ്‌ക്ക്‌ നാടൊന്നാകെ കണ്ണീരോടെ വിടചൊല്ലി. കുവൈറ്റില്‍ ഫ്‌ളാറ്റിന്റെ ഏഴാംനിലയില്‍നിന്നു താഴെ വീണുമരിച്ച കോതനല്ലൂര്‍ കീരംകരിയില്‍ ഫെനില്‍ കെ. മാത്യുവിന്റെ മകന്‍ ആല്‍വിന്റെ (രണ്‌ട്‌) മൃതദേഹം ബുധനാഴ്‌ച വൈകുന്നേരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കോതനല്ലൂര്‍ സെന്റ്‌ ഗര്‍വാസീസ്‌ ആന്‍ഡ്‌ പ്രൊത്താസീസ്‌ പള്ളിയില്‍ സംസ്‌കരിച്ചു. രാവിലെയാണ്‌ ആല്‍വിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചത്‌. മൃതദേഹം വീട്ടില്‍ എത്തിയപ്പോഴേക്കും വീടും പരിസരവും ജനനിബിഡമായി.

മകന്റെ വേര്‍പാടില്‍ മനം തകര്‍ന്ന്‌ വാവിട്ടു നിലവിളിക്കുന്ന ഫെനിലിനെയും അമ്മ ജെന്നിയെയും ആശ്വസിപ്പിക്കാന്‍ ആര്‍ക്കുമായില്ല. ആറുവര്‍ഷം മുമ്പ്‌ വിവാഹിതരായ ഫെനിലിനും ജെന്നിക്കും ദീര്‍ഘനാളത്തെ പ്രാര്‍ഥനാപൂര്‍ണമായ കാത്തിരിപ്പിനൊടുവില്‍ രണ്‌ടുവര്‍ഷം മുമ്പാണ്‌ ആല്‍വിന്‍ പിറന്നത്‌. ഏക മകന്റെ വിയോഗം അവര്‍ക്കു താങ്ങാവുന്നതിലുമേറെയായി. ഫ്‌ളാറ്റില്‍ അഴിയില്ലാത്ത ജനാലയിലൂടെ താഴേക്കു വീണാണ്‌ അപകടം. ദീപികയിലെ മുന്‍ ജീവനക്കാരനായ ഫെനില്‍ കുവൈറ്റില്‍ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനാണ്‌. ജെന്നി നഴ്‌സും.
കുവൈറ്റില്‍ ഫ്‌ളാറ്റില്‍നിന്നു വീണു മരിച്ച ആല്‍വിന്‌ നാടിന്റെ യാത്രാമൊഴി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക