Image

മാഞ്ചസ്റ്ററില്‍ ഫാ. തോമസ്‌ തൈക്കുട്ടത്തിലിന്‌ സ്വീകരണം മേയ്‌ 27 ന്‌

സാബു ചുണ്ടക്കാട്ടില്‍ Published on 04 May, 2012
മാഞ്ചസ്റ്ററില്‍ ഫാ. തോമസ്‌ തൈക്കുട്ടത്തിലിന്‌ സ്വീകരണം മേയ്‌ 27 ന്‌
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ ഫാ. തോമസ്‌ തൈക്കുട്ടത്തിലിന്‌ സ്വീകരണം നല്‍കുന്നു. സീറോ മലബാര്‍ സഭയുടെ അജഗണങ്ങളുടെ അജപലകാനായി നിയമിതനായി മാഞ്ചസ്റ്റര്‍ റീജിയണില്‍ പ്രവര്‍ത്തനമാരംഭിച്ച അച്ഛന്‌ എംകെസിഎയുടെ എല്ലാവിധ പിന്തുണയും സഹകരണവും വാഗ്‌ദാനം ചെയ്‌തു.

സാല്‍ഫോര്‍ഡ്‌ രൂപതയുടെ കീഴില്‍ മാഞ്ചസ്റ്ററിലെ പല ഭാഗങ്ങളിലായി ചിതറി കിടക്കുന്ന സീറോ മലബാര്‍ സഭാ അംഗങ്ങളെ ഏകോപിപ്പിച്ചു ഒരു കുടക്കീഴില്‍ ഒന്നിച്ചു അനിനിരത്തുന്നതിനുള്ള അച്ഛന്റെ ശ്രമം വിജയിപ്പിക്കുന്നതിന്‌ എല്ലാ അംഗങ്ങള്‍ക്കും ബാധ്യത ഉണെ്‌ടന്ന്‌ മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തോലിക്‌ അസോസിയേഷന്‍ സെക്രട്ടറി ദിലീപ്‌ മാത്യു പത്രകുറിപ്പില്‍ അറിയിച്ചു.

നാളിതു വരെ ഇന്ത്യ യുടെ വിവിധ ഭാഗങ്ങളിലായി അനുഷ്ട്‌ടിച്ച സേവനം ദൈവ പരിപലനയില്‍ ജീവിക്കുന്ന വൈദികര്‍ക്ക്‌ മാതൃക ആണെന്നും അദ്ദേഹം നോര്‍ത്ത്‌ ഇന്ത്യയില്‍ അക്രൈസ്‌തവരുടെ ഇടയില്‍ പ്രവര്‍ത്തിച്ചു അനേകര്‍ക്ക്‌ ദൈവത്തെ അറിയുവാനും ദൈവസ്‌നേഹം അനുഭവിക്കുവാനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണെന്നു കമ്മറ്റി വിലയിരുത്തി.

മേയ്‌ 27 ന്‌ (ഞായര്‍) വൈകുന്നേരം 6.30 അദ്ദേഹം സഹ വികാരിയായ ലോംഗ്‌സൈറ്റിലെ സെന്റ്‌ ജോസഫ്‌സ്‌ ചര്‍ച്ചില്‍ നടക്കുന്ന പരിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നുള്ള സ്വീകരണ സമ്മേളനത്തിലും പങ്കെടുക്കുവാന്‍ എല്ലാ സീറോ മലബാര്‍ സഭാ വിശ്വാസികളോടും ആഹ്വാനം ചെയ്യുന്നതായി എംകെസിഎ കമ്മറ്റിക്കുവേണ്‌ടി സെക്രട്ടറി അറിയിച്ചു.

സ്ഥലം: St Josephs Church Longsight , Portland crescent, manchester M 13 OBU .
മാഞ്ചസ്റ്ററില്‍ ഫാ. തോമസ്‌ തൈക്കുട്ടത്തിലിന്‌ സ്വീകരണം മേയ്‌ 27 ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക