Image

ജര്‍മനിയില്‍ എട്ടാമത്‌ ലോക മലയാളി സമ്മേളനത്തിന്‌ തുടക്കം കുറിച്ചു

Published on 04 May, 2012
ജര്‍മനിയില്‍ എട്ടാമത്‌ ലോക മലയാളി സമ്മേളനത്തിന്‌ തുടക്കം കുറിച്ചു
ബെര്‍ലിന്‍: ആഗോള തലത്തിലുള്ള പ്രവാസി മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്‌ടുവരാനുള്ള വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ ശ്രമത്തിന്‌ പൂര്‍ണ പിന്തുണ നല്‍കിക്കൊണ്‌ട്‌ വിവിധ രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന്‌ പ്രവാസി മലയാളികളുടെ സാന്നിധ്യത്തില്‍ വൈവിധ്യമാര്‍ന്ന കലാ,സാംസ്‌കാരിക മേളയോടെ എട്ടാമത്‌ ലോക മലയാളി സമ്മേളനത്തിന്‌ തുടക്കം കുറിച്ചു.

തനി കേരളീയ വേഷത്തില്‍ അണിനിരന്ന യുവതിയുവാക്കളുടെ താലപ്പൊലിയുടെയും ചെണ്‌ടമേളത്തിന്റെയും അകമ്പടിയോടെ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ്‌ ജോണി കുരുവിളയേയും കൗണ്‍സില്‍ ജനറല്‍ ഓഫ്‌ ഇന്ത്യ തരണ്‍ജിത്ത്‌ സിംഗ്‌ സാന്റുവിനെയും മറ്റ്‌ വിശിഷ്‌ടാഥിതികളെയും വേദിയിലേയ്‌ക്കാനയിച്ചു.

ഗ്ലോബല്‍ പ്രസിഡന്റിന്റേയും വിശിഷ്‌ടാഥിതികളുടെയും സാന്നിധ്യത്തില്‍ തരണ്‍ജിത്ത്‌ സിംഗ്‌ സാന്റു ഭദ്രദീപം തെളിയിച്ച്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജോണി കുരുവിള പഠിക്കമാനില്‍ പതാക ഉയര്‍ത്തി. ഡബ്ലുഎംസി ജര്‍മന്‍ പ്രൊവിന്‍സ്‌ ചെയര്‍മാന്‍ ഡേവീസ്‌ തെക്കുംതലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തെ ജനറല്‍ കണ്‍വീനര്‍ മാത്യു ജേക്കബ്‌ സ്വാഗതം ആശംസിച്ചു.

ഗ്ലോബല്‍ സെക്രട്ടറി അഡ്വ. തോമസ്‌ ആന്റണി, അബ്‌ദുള്‍ മാന്‍സില്‍, ഇന്ത്യന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസഫ്‌ കിലിയാന്‍, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂറിന്റെ ചീഫ്‌ ജനറല്‍ മാനേജര്‍ എം.സി. ജേക്കബ്‌, വി.സി. ഹോംസ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ജോര്‍റ്റിന്‍ ആന്റണി, പ്രോഗ്രാം കണ്‍വീനര്‍ ഗ്രീഗറി മോയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി ജോളി എം. പടയാട്ടില്‍ നന്ദി പറഞ്ഞു. കള്‍ച്ചറല്‍ സെക്രട്ടറി ജോസ്‌ തോമസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കലാസായാഹ്നം ഡോ. ജോര്‍ജ്‌ ചാക്കശേരി (നോര്‍ക്ക) ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ വിവിധ കലാപരിപാടികളോടെ ആദ്യദിവസ സമ്മേളനത്തിന്‌ പര്യസമാപ്‌തിയായി.
ജര്‍മനിയില്‍ എട്ടാമത്‌ ലോക മലയാളി സമ്മേളനത്തിന്‌ തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക