Image

മീരാ ജാസ്മിനും രാജേഷും വഴിപിരിഞ്ഞു; പിന്നില്‍ മലയാളി വ്യവസായി

Published on 04 May, 2012
മീരാ ജാസ്മിനും രാജേഷും വഴിപിരിഞ്ഞു; പിന്നില്‍ മലയാളി വ്യവസായി
പ്രസിദ്ധ മാന്‍ഡൊലിന്‍ വിദഗ്ദ്ധനായ യു. രാജേഷും കാമുകിയായിരുന്ന തെന്നിന്ത്യന്‍ നടി മീരാ ജാസ്മിനും തമ്മില്‍ അകലാന്‍ കാരണം ഒരു മലയാളി ബിസിനസുകാരനാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഈ ബിസിനസുകാരനുമായ നടിയുടെ അതിരുകവിഞ്ഞ അടുപ്പമാണ് രാജേഷുമായുള്ള ബന്ധം തകരാന്‍ കാരണമായതെന്നാണ് പറയപ്പെടുന്നത്. ഈ ബിസിനസുകാരന്‍ ആരാണെന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ സിനിമാലോകം. 

നടിയെക്കാള്‍ നല്ല പ്രായക്കൂടുതലുള്ളയാളാണ് ഈ ബിസിനസുകാരന്‍ എന്നാണ് പറയപ്പെടുന്നത്. സിനിമാരംഗത്ത് ഇയാള്‍ക്ക് വളരെ അടുത്ത പരിചയങ്ങളും ബന്ധങ്ങളുമുണ്ട് താനും. മീരയ്ക്ക് ഇടയ്ക്ക് ചാന്‍സ് കുറഞ്ഞ സമയത്ത് നടിയ്ക്ക് ആശ്വാസവാക്കുകള്‍ പകര്‍ന്ന് അടുത്ത് കൂടിയതാണത്രെ ഈ ബിസിനസ്സുകാരന്‍. അക്കാലത്ത് ഇയാളുടെ സാമീപ്യവും മീരാ ജാസ്മിന് ഏറെ ആശ്വാസം പകര്‍ന്നിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിനിമ കുറഞ്ഞതോടെ ചെറിയ തോതില്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട നടിയ്ക്ക്, തന്റെ കൈയില്‍ ആവശ്യത്തിലേറെയുളള പണം നിര്‍ലോഭം നല്‍കിയും ഇദ്ദേഹം സഹായിച്ചു. ഇതോടെ നടിയ്ക്ക് ഇദ്ദേഹത്തില്‍ വളരെ വിശ്വാസമായി. മാത്രവുമല്ല, ഇപ്പോള്‍ പരസ്പരം പിരിയാനാവാത്തവിധം ഇരുവരും ഇഷ്ടപ്പെടുന്നുമുണ്ടെന്നാണ് അറിയുന്നത്. ഇവരുടെ അടുപ്പവും സമാഗമങ്ങളും അതിരു കടക്കുന്നുവെന്ന് ഇന്‍ഡസ്ട്രിയില്‍ തന്നെയുള്ള ചിലര്‍ രാജേഷിനെ അറിയിച്ചിരുന്നു. ആദ്യമൊന്നും ഇത് കാര്യമാക്കാതിരുന്ന രാജേഷ് പിന്നീട് സുഖകരമല്ല കാര്യങ്ങളെന്ന് സ്വയം ബോധ്യപ്പെട്ടതോടെ ഇത് ചോദ്യം ചെയ്തു.

തന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ രാജേഷ് ഇടപെടുന്നുവെന്ന് തോന്നിയ നടി, ഇതിന്റെ പേരില്‍ തര്‍ക്കിക്കുകയും തുടര്‍ന്ന് ബന്ധത്തില്‍ സ്വരച്ചേര്‍ച്ച നഷ്ടമാവുകയായിരുന്നു എന്നും പറയപ്പെടുന്നു. പിന്നീട് രാജേഷിനെ നിഷ്‌കരുണം ഉപേക്ഷിച്ച് നടി ചെന്നൈയില്‍ നിന്ന് സ്വന്തം താല്പര്യപ്രകാരം കേരളത്തിലേക്ക് താമസം മാറ്റുകയായിരുന്നു. ഇതിനായി ബിസിനസുകാരന്റെ എല്ലാ പ്രോത്സാഹനവും ഉണ്ടായിരുന്നു താനും. ഇരുവരും തമ്മിലുള്ള വിവാഹം പോലും തീരുമാനിച്ചിരുന്ന ശേഷമാണ് ഈ വേര്‍പിരിയല്‍ ഉണ്ടായതെന്നാണ് ഏറെ ശ്രദ്ധേയം.

സഹോദരനും പ്രശസ്ത മാന്‍ഡൊലിന്‍ സംഗീതകാരനുമായ ശ്രീനിവാസുമൊത്ത് രണ്ട് വര്‍ഷം മുന്‍പ് കേരളത്തില്‍ സംഗീത പരിപാടിക്കായി എത്തിയപ്പോള്‍ രാജേഷ് തന്നെ വിവാഹക്കാര്യം പുറത്തുവിട്ടതാണ്. വിവാഹശേഷം അഭിനയം തുടരണമോയെന്ന കാര്യം മീരയ്ക്കുതന്നെ തീരുമാനിയ്ക്കാമെന്നും അന്ന് രാജേഷ് പറഞ്ഞിരുന്നു. വിവാഹത്തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും വൈകാതെ അതുണ്ടാകുമെന്നും രാജേഷ് പറഞ്ഞതാണ്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രാജേഷ് ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലക്കാരനാണ്. തിരുവല്ല സ്വദേശിനിയായ മീര മുന്‍പ് തന്നെ വീട്ടുകാരുമായി പിണങ്ങിയാണ് കഴിയുന്നത്. വിവാഹം പോലും ഉറപ്പിച്ച രാജേഷുമായി മീരയെ വേര്‍പെടുത്തിയ ബിസിനസുകാരനെയാണ് ഇപ്പോള്‍ എല്ലാവരും തേടുന്നത്.

മീരാ ജാസ്മിനും രാജേഷും വഴിപിരിഞ്ഞു; പിന്നില്‍ മലയാളി വ്യവസായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക